കേരളം

kerala

ETV Bharat / state

പുഴയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി - കണ്ണൂർ

കഴിഞ്ഞ 22 നാണ് ജിൻസിനെ ഒഴുക്കിൽ പെട്ട് കാണാതായത്.

പുഴയിൽ കാണാതായ യുവാവ്  boady of youth missing in river found  യുവാവിന്‍റെ മൃതദേഹം കണ്ടെത്തി  കൂവേരി പൂണങ്ങോട് പുഴ  കണ്ണൂർ  pinangode river
പുഴയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

By

Published : Oct 24, 2020, 4:27 PM IST

കണ്ണൂർ:തളിപ്പറമ്പ് കൂവേരി പൂണങ്ങോട് പുഴയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ആലക്കോടു രയറോം സ്വദേശിയും പൂണങ്ങോട്‌ താമസക്കാരനുമായ ജിൻസ് എന്ന സെബാസ്റ്റ്യന്‍റെ (19) മൃതദേഹമാണ് രാവിലെ 11 മണിയോടെ കണ്ടെത്തിയത്. കഴിഞ്ഞ 22 നാണ് ജിൻസിനെ ഒഴുക്കിൽ പെട്ട് കാണാതായത്.

പുഴയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി
കൂവേരി പുഴയുടെ പൂണങ്ങോട്‌ ഭാഗത്ത് കുളിക്കാനായി ഇറങ്ങിയ ജിൻസും സഹോദരി ജിൻസി(22) പൂണങ്ങോട്‌ സ്വദേശിനി സനിത (29) എന്നിവരാണ് കഴിഞ്ഞദിവസം ഒഴുക്കിൽ പെട്ടത്. പുഴയ്‌ക്ക് സമീപം താമസിക്കുന്ന കൃഷ്‌ണന്‍റെ സംയോജിത ഇടപെടലിൽ ജിൻസിയെയും സനിതയേയും രക്ഷിക്കാനായി. ജിൻസിന് വേണ്ടിയുള്ള തിരച്ചിലിന്‍റെ മൂന്നാം ദിനം ഇന്ന് രാവിലെ സംഭവ സ്ഥലത്ത് നിന്നും 500 മീറ്റർ മാറി വാണിയംകല്ല് ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആലക്കോട് രയറോം സ്വദേശിയായ ജിമ്മിയുടെയും മോളിയുടെയും മകൻ ആണ് ജിൻസ്.

ABOUT THE AUTHOR

...view details