കണ്ണൂർ : ഇരിട്ടി ചാവശ്ശേരിയിൽ ആർഎസ്എസ് പ്രവർത്തകന്‍റെ വീടിന് മുന്നിൽ സ്‌ഫോടനം. പ്രദേശവാസിയായ സുധീഷിന്‍റെ വീടിന് മുന്നില്‍ ഇന്നലെ അർധരാത്രിയോടെ ആയിരുന്നു അക്രമം നടന്നത്. മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഈ പ്രദേശത്ത് വ്യാപക സംഘർഷമുണ്ടായിരുന്നു.
ഇരിട്ടിയിൽ ആർഎസ്എസ് പ്രവർത്തകന്‍റെ വീടിന് മുന്നിൽ സ്‌ഫോടനം
മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയുണ്ടായ സംഘർഷങ്ങളാണ് സ്ഫോടനത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ
ഇരിട്ടിയിൽ ആർഎസ്എസ് പ്രവർത്തകന്‍റെ വീടിന് മുന്നിൽ സ്‌ഫോടനം
ആർഎസ്എസും എസ്‌ഡിപിഐയും തമ്മിലാണ് ഇവിടെ സംഘർഷമുണ്ടായിരുന്നത്. നാശനഷ്‌ടങ്ങളൊന്നും ഉണ്ടായിട്ടില്ല. പ്രദേശത്ത് വൻ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.