കേരളം

kerala

ETV Bharat / state

സ്വർണ്ണക്കടത്തിൽ ബി.ജെ.പിക്ക് ബന്ധമുണ്ടെന്ന് മന്ത്രി ഇ.പി ജയരാജൻ - EP Jayarajan

എൽ.ഡി.എഫ് സർക്കാരിനെ കരിവാരിതേയ്ക്കാണ് ശ്രമം നടക്കുന്നതെന്ന് മന്ത്രി ഇപി ജയരാജൻ. കേസിൽ ഒളിവിൽ പോയ സന്ദീപ് നായർ ബി.ജെ.പി പ്രവർത്തകനാണെന്നും മന്ത്രി.

BJP  ബി.ജെ.പി  ഇ.പി ജയരാജൻ  BJP's involvement  EP Jayarajan  കണ്ണൂർ
സ്വർണ്ണക്കടത്തിൽ ബി.ജെ.പി ബന്ധമെന്ന് ഇ.പി ജയരാജൻ

By

Published : Jul 8, 2020, 8:31 PM IST

കണ്ണൂർ:സ്വർണ്ണക്കടത്തിൽ ബി.ജെ.പിക്ക് ബന്ധമുണ്ടെെന്ന് മന്ത്രി ഇ.പി ജയരാജൻ. സംസ്ഥാന സർക്കാരിന് ഇതുമായി യാതൊരു ബന്ധവുമില്ല. എൽ.ഡി.എഫ് സർക്കാരിനെ കരിവാരിതേയ്ക്കാണ് ശ്രമം നടക്കുന്നത്. കേസിൽ ഒളിവിൽ പോയ സന്ദീപ് നായർ ബി.ജെ.പി പ്രവർത്തകനാണെന്നും മന്ത്രി ജയരാജൻ പറഞ്ഞു. ബി.ജെ.പി നേതാക്കളുമായുള്ള ഇയാളുടെ ബന്ധം തെളിയിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സംസ്ഥാന സർക്കാരിന്‍റെ കൊവിഡ് പ്രവർത്തനങ്ങളെ അട്ടിമറിക്കാനാണ് വിവാദങ്ങൾ ഉയർത്തുന്നത്. കുറ്റവാളികൾക്കെതിരെ നടപടിയെടുക്കേണ്ടത് കേന്ദ്രമാണെന്നും സി.ബി.ഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും ഇ.പി ജയരാജൻ കണ്ണൂരിൽ പറഞ്ഞു.

ABOUT THE AUTHOR

...view details