കണ്ണൂർ: കൊവിഡ് പ്രതിരോധത്തിൽ പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കുന്നതിൽ ജില്ലാ കലക്ടറും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവേചനം കാണിക്കുന്നുവെന്നാരോപിച്ച് ബിജെപി പ്രതിഷേധം. ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് കാര്യാലയത്തിന് മുമ്പിൽ നിൽപ്പു സമരം നടത്തി. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ.കെ വിനോദ് കുമാർ സമരം ഉദ്ഘാടനം ചെയ്‌തു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വിവേചനം കാണിക്കുന്നുവെന്നാരോപിച്ച് ബിജെപി പ്രതിഷേധം - BJP Kannur
പ്രതിരോധത്തിൽ പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കുന്നതിൽ ബിജെപിയോടും സേവാഭാരതിയോടും വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് കാര്യാലയത്തിന് മുമ്പിൽ നിൽപ്പ് സമരം നടത്തി
Also Read:പരിയാരത്ത് ഡയാലിസിസ് നിലച്ചു; വൃക്കരോഗികള്‍ ദുരിതത്തില്‍
പ്രതിരോധ പ്രവർത്തനങ്ങളിൽ നിന്ന് ബിജെപി പ്രവർത്തകരെ മാറ്റി നിർത്തിയ ജില്ലാ കലക്ടർ ടിവി സുഭാഷ് സിപിഎം ജില്ലാ സെക്രട്ടറിയെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്ന് വിനോദ് കുമാർ ആരോപിച്ചു. സേവാഭാരതി നടത്തുന്ന സന്നദ്ധ പ്രവർത്തനങ്ങളിൽ എന്തു രാഷ്ട്രീയമാണ് കാണുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി.ദിവ്യ തെളിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ സമരത്തിൽ കണ്ണൂർ മണ്ഡലം പ്രസിഡൻ്റ് കെ.രതീഷ് അധ്യക്ഷനായി.