ജെപി നദ്ദ വെള്ളിയാഴ്ച കണ്ണൂരിൽ എത്തും - ജെപി നദ്ദ കണ്ണൂരിൽ
ബിജെപിയുടെ പ്രചാരണത്തിവനായി കണ്ണൂരിലെത്തുന്ന നദ്ദ ശനിയാഴ്ച രാവിലെ 9.30 ധർമടത്തെ റോഡ് ഷോയിൽ പങ്കെടുക്കും
ജെപി നദ്ദ വെള്ളിയാഴ്ച കണ്ണൂരിൽ എത്തും
കണ്ണൂർ:തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ വെള്ളിയാഴ്ച കണ്ണൂരിൽ എത്തും. ശനിയാഴ്ച രാവിലെ 9.30 ധർമടത്തെ റോഡ് ഷോയിൽ പങ്കെടുക്കും. നാലം പീടികയിൽ നിന്ന് ചക്കരക്കല്ലുവരെയാണ് റോഡ് ഷോ. ശേഷം തൃശൂരിലേക്ക് നീങ്ങും. തൊടുപുഴയിലെ പരിപാടിയിലും ബിജെപി ദേശീയ അധ്യക്ഷൻ പങ്കെടുക്കും. ഞായറാഴ്ച തിരുവനന്തപുരത്തെ അമ്പലമുക്ക് മുതൽ പേരൂർക്കട വരെയുള്ള റോഡ് ഷോയിൽ പങ്കെടുത്ത ശേഷം വൈകുന്നേരം തിരികെ പോകും.