കണ്ണൂര്‍ : പാലത്തായി പീഡന കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ബി.ജെ.പി നേതാവ് പത്മരാജൻ കുട്ടിയെ പീഡിപ്പിച്ചെന്ന് വ്യക്തമാക്കുന്നതാണ് പോക്സോ കേസില്‍ തലശേരി പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം. പ്രതി പത്മരാജൻ വിദ്യാർഥിനിയെ പീഡിപ്പിച്ചതിന് ശാസ്ത്രീയതെളിവുകളുണ്ടെന്ന് ഇതില്‍ വിശദീകരിക്കുന്നു.
രക്തക്കറ പ്രധാന തെളിവ്
ഡി.വൈ.എസ്.പി രത്നകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. സ്കൂള്‍ ശുചിമുറിയില്‍ നിന്ന് ലഭിച്ച രക്തക്കറയാണ് പ്രധാന തെളിവ്. ഇതിന്‍റെ ഫോറന്‍സിക് പരിശോധനാറിപ്പോര്‍ട്ട് നേരത്തെ ലഭിച്ചിരുന്നു.
ALSO READ:ആറ് മാസം പ്രായമുള്ള ഇമ്രാനും വേണം മരുന്നിന് 18 കോടി ; കൈകോര്‍ക്കാം വീണ്ടും