പേരാവൂരില്‍ എൻ.ഡി.എ സ്ഥാനാർഥിയെ കൈയേറ്റം ചെയ്തതായി പരാതി - Peravoor constituency
സിപിഎം പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്ന് സ്ഥാനാർഥി പരാതിയിൽ പറയുന്നു
പേരാവൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിക്ക് നേരെ കൈയേറ്റം നടന്നതായി പരാതി
കണ്ണൂർ: പേരാവൂർ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി സ്മിത ജയമോഹനു നേരെ കൈയേറ്റം നടന്നതായി പരാതി. സിപിഎം പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്ന് സ്ഥാനാർഥി പരാതിയിൽ പറയുന്നു. ഇന്ന് വൈകിട്ടോടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥിക്ക് നേരെ കയ്യേറ്റം നടന്നത്. എൻ.ഡി.എ സ്ഥാനാർഥി സ്മിത ജയമോഹന്‍റെ വാഹനം തടയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. സിപിഎം പ്രവർത്തകരാണ് വാഹനം തടഞ്ഞതെന്നു ബിജെപി ആരോപിച്ചു. സിപിഎം ശക്തികേന്ദ്രമാണ് മുടക്കോഴി.
Last Updated : Mar 27, 2021, 10:08 PM IST