കേരളം

kerala

ETV Bharat / state

കണ്ണൂര്‍ കോട്ട അഴിമതി; വിജിലൻസ് എ.പി അബ്ദുള്ളകുട്ടിയുടെ മൊഴിയെടുത്തു

ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളകുട്ടിയുടെ പള്ളിക്കുന്നിലെ വീട്ടിലെത്തിയാണ് വിജിലൻസ് സംഘം മൊഴി രേഖപ്പെടുത്തിയത്.

AP Abdulla Kutty  എ.പി അബ്‌ദുള്ളക്കുട്ടി  എ.പി അബ്‌ദുള്ളക്കുട്ടി വാർത്ത  അബ്‌ദുള്ളക്കുട്ടിയുടെ വീട്ടിൽ റെയ്‌ഡ്  ബിജെപി ദേശീയ ഉപാധ്യക്ഷൻ വാർത്ത  വിജിലൻസ് റെയ്‌ഡ്  Vigilance raid on AP Abdullakutty house  AP Abdullakutty house  Vigilance raid on AP Abdullakutty news
അഴിമതിക്കേസ്; എ.പി അബ്ദുള്ളകുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു

By

Published : Jun 4, 2021, 12:47 PM IST

Updated : Jun 4, 2021, 2:02 PM IST

കണ്ണൂർ:ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളകുട്ടിയുടെ വീട്ടിലെത്തി വിജിലൻസ് മൊഴിയെടുത്തു. കണ്ണൂർ കോട്ടയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് വിജിലൻസ് സംഘം മൊഴിയെടുത്തത്. അബ്ദുള്ളക്കുട്ടിയുടെ കണ്ണൂർ പള്ളിക്കുന്നിലെ വീട്ടിലെത്തിയാണ് സംഘം മൊഴി രേഖപ്പെടുത്തിയത്.

പദ്ധതിയിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും അന്നത്തെ ടൂറിസം മന്ത്രിക്ക് അഴിമതിയിൽ പങ്കുണ്ടെന്നും ചോദ്യം ചെയ്യലിന് ശേഷം അബ്‌ദുള്ളക്കുട്ടി ആരോപിച്ചു. ഇതിന് പിന്നിൽ തട്ടിപ്പ് കമ്പനികൾ ആയിരുന്നുവെന്നും അന്വേഷണം നടക്കട്ടെയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യലിന് എത്തിയത്. വീട്ടിൽ റെയ്‌ഡ് നടത്തുകയല്ല പകരം മൊഴി രേഖപ്പെടുത്താനാണ് എത്തിയതെന്നും വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങോത് പറഞ്ഞു. അന്വേഷണം നടക്കുകയാണെന്നും മുഴുവൻ കാര്യങ്ങളും ഇപ്പോൾ പറയാൻ കഴിയില്ലെന്നും ബാബു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
2016ൽ കണ്ണൂർ എംഎൽഎ ആയിരുന്ന കാലത്തായിരുന്നു പദ്ധതി നടപ്പാക്കിയത്. കോട്ട നവീകരിക്കുന്നതിന്‍റെ ഭാഗമായി ഡിടിപിസിയുമായി ചേർന്ന് വലിയ പദ്ധതി ആയിരുന്നു വിഭാവനം ചെയ്‌തിരുന്നത്. യുഡിഎഫ് സർക്കാർ അധികാരമൊഴിയുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തിരക്കുപിടിച്ചായിരുന്നു പദ്ധതി കൊണ്ടുവന്നത്. പദ്ധതിക്കായി ഉപകരണങ്ങളും മറ്റും വാങ്ങുന്നതിന് ഒരു കോടി രൂപ ചെലവഴിച്ചിരുന്നു. എന്നാൽ 2018ൽ കണ്ണൂർ കോട്ടയിൽ ഒരു ദിവസത്തെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ നടത്തിയതൊഴിച്ചാൽ മറ്റൊന്നും ചെയ്തിരുന്നില്ല. ഈ ഇനത്തിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പരാതി.

കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ ഡിടിപിസിയിൽ വിജിലൻസ് പരിശോധന നടത്തുകയും ഇതുമായി ബന്ധപ്പെട്ട് ഫയൽ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അതിന്‍റെ തുടർച്ചയായാണ് അബ്ദുള്ളക്കുട്ടിയെ വിജിലൻസ് ചോദ്യം ചെയ്‌തത്. ഒരു കോടി രൂപയിലധികം സംസ്ഥാന ഖജനാവിൽനിന്ന് ചെലവാക്കിയെന്നും പണം ദുർവ്യയം നടത്തിയെന്നുമാണ് ആരോപണം.

Last Updated : Jun 4, 2021, 2:02 PM IST

ABOUT THE AUTHOR

...view details