ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി തിങ്കളാഴ്‌ച വിധി പറയും - ജാമ്യാപേക്ഷ
യുവതിയുടെ പരാതി കെട്ടിച്ചമച്ചതാണെന്ന് ബിനോയുടെ അഭിഭാഷകന്‍ വാദിച്ചു
കണ്ണൂർ: ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി തിങ്കളാഴ്‌ച വിധി പറയും. മുംബൈ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയാണ് ജാമ്യഹര്‍ജി പരിഗണിച്ചത്. യുവതിയുടെ പരാതി കെട്ടിച്ചമച്ചതാണെന്ന് ബിനോയുടെ അഭിഭാഷകന്‍ വാദിച്ചു. ബ്ലാക് മെയില്‍ ചെയ്‌ത് പണം തട്ടാനാണ് ശ്രമമെന്നായിരുന്നു അഭിഭാഷകന്‍ വാദിച്ചത്. മുംബൈ ഹൈക്കോടതിയിലെ അഭിഭാഷകന്‍ അശോക് ഗുപ്തയാണ് ബിനോയിക്കായി ഹാജരായത്. യുവതി ഇപ്പോള്‍ നല്‍കിയിരിക്കുന്ന പരാതിയിലും എഫ്ഐആറിലും ഇവര്‍ വിവാഹിതരായി ജീവിച്ചുവെന്ന് പറയുന്നത് തന്നെ പ്രഥമദൃഷ്ട്യാ ബലാത്സംഗം നടന്നിട്ടില്ല എന്നതിന് തെളിവാണെന്ന് അഭിഭാഷകന്‍ വാദിച്ചു.