കണ്ണൂർ:പഴയങ്ങാടി പാലത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ചെറുകുന്ന് പഴങ്ങോട്ട് സ്വദേശിനി വീണ, പഴയങ്ങാടി റെയിൽവേസ്റ്റഷന് സമീപത്തെ ഫാത്തിമ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്‌ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. പഴയങ്ങാടി ഭാഗത്ത് നിന്ന് ചെറുകുന്ന് ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂട്ടറും കണ്ണൂർ ഭാഗത്ത് നിന്ന് പഴയങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
കണ്ണൂര്‍ പഴയങ്ങാടി പാലത്തില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം - കണ്ണൂർ വാര്‍ത്തകള്‍
ബൈക്ക് യാത്രികയായ വീണയും കാറിലുണ്ടായിരുന്ന ഫാത്തിമയുമാണ് മരണപ്പെട്ടത്
കണ്ണൂര്‍ പഴയങ്ങാടി പാലത്തില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്
സ്‌കൂട്ടർ യാത്രികരായ സി.പി വീണ ഭർത്താവ് മധുസൂദനൻ എന്നിവരെയും കാറിലുണ്ടായിരുന്ന പഴയങ്ങാടി റെയിൽവേ സ്റ്റേഷന് സമീപത്തെ ഫാത്തിമ , ഒപ്പമുണ്ടായിരുന്ന സക്കി, എന്നിവരെയും ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വീണയും, ഫാത്തിമയും മരണപ്പെടുകയായിരുന്നു. ഫാത്തിമയുടെ ഒന്നര വയസ് പ്രായമുള്ള മകളെയും മാതാവിനെയും നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.