കേരളം

kerala

ETV Bharat / state

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം - പൾസർ ബൈക്ക് അപകടം

കോൾമൊട്ട സ്വദേശികളായ ജിയാദ് (19), ഹിഷാം (18) എന്നിവരാണ് മരിച്ചത്. കോൾ മൊട്ടയിൽ നിന്നും കോടല്ലൂർ ഭാഗത്തേക്ക്‌ പോകുകയായിരുന്ന പൾസർ ബൈക്ക് ആണ് അപകടത്തിൽ പെട്ടത്.

നിയന്ത്രണം വിട്ട ബൈക്ക്  റോഡ് അപകടം  accident death  കണ്ണൂർ റോഡ് അപകടം വാർത്ത  പൾസർ ബൈക്ക് അപകടം  bike accident kannur
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം

By

Published : May 11, 2021, 7:32 PM IST

കണ്ണൂർ:തളിപ്പറമ്പ് കോൾ മൊട്ടയിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ചു രണ്ട് യുവാക്കൾ മരിച്ചു. കോൾമൊട്ട സ്വദേശികളായ ജിയാദ് (19), ഹിഷാം (18) എന്നിവരാണ് മരിച്ചത്. വൈകുന്നേരം 4.30 ഓടെയാണ് അപകടം നടന്നത്. കോൾ മൊട്ടയിൽ നിന്നും കോടല്ലൂർ ഭാഗത്തേക്ക്‌ പോകുകയായിരുന്ന പൾസർ ബൈക്ക് ആണ് അപകടത്തിൽ പെട്ടത്.

Read more: ആഴക്കടലിൽ വ്യായാമം; വീഡിയോ പുറത്ത് വിട്ട് ടെമ്പിൾ അഡ്വഞ്ചേഴ്‌സ് ഡൈവ് സെന്‍റർ

ഹിഷാമിൻ്റെ പിതാവിൻ്റെ കോഴിക്കടയിൽ നിന്നും ഹോം ഡെലിവറിക്കായി പോയി വരുമ്പോഴായിരുന്നു അപകടം നടന്നത്. കോൾമൊട്ട സ്റ്റീൽ കമ്പനിയുടെ മുൻപിലുള്ള പോസ്റ്റിലാണ് ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചത്. ഗുരുതര പരിക്കേറ്റ ഇരുവരെയും തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details