കേരളം

kerala

ETV Bharat / state

ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു - thalassery kannur

തലശ്ശേരി ദേശീയ പാതയിലാണ് അപകടം നടന്നത്.

bike accident in kannur  ബൈക്ക് യാത്രികൻ മരിച്ചു  ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു  തലശ്ശേരി ദേശീയ പാത  തലശ്ശേരി കണ്ണൂർ  thalassery kannur  thalassery national highway
ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

By

Published : Dec 28, 2019, 2:16 PM IST

കണ്ണൂർ: ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ്‌ മരിച്ചു. തൃശൂർ ചാവക്കാട് സ്വദേശി കൃഷ്‌ണനുണ്ണി (24)യാണ് മരിച്ചത്. തലശ്ശേരി ദേശീയ പാതയിൽ കുറിച്ചിയിൽ പെട്ടിപ്പാലത്തിനടുത്താണ് അപകടം നടന്നത്. അമിത വേഗതയിൽ വന്ന കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും കൃഷ്‌ണനുണ്ണിയുടെ ജീവൻ രക്ഷിക്കാനായില്ല. കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായും സൂചനയുണ്ട്. ബൈക്കിലിടിച്ചശേഷം കാർ ഓട്ടോറിക്ഷയിലും ഇടിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കസ്റ്റഡിയിലായ കാർ ഡ്രൈവറെ കോടതിയിൽ ഹാജരാക്കും.

ABOUT THE AUTHOR

...view details