കുളപ്പുറം ക്ഷേത്രത്തില്‍ കവര്‍ച്ച; പൊലീസ് അന്വേഷണം ആരംഭിച്ചു - Kulappuram sree muthappan temple
കുളപ്പുറം ക്ഷേത്രത്തിന് പുറമെ തൊട്ടടുത്തുള്ള വായനശാലയും അക്രമികൾ തകർത്ത നിലയിൽ കണ്ടെത്തി.
കണ്ണൂർ:കുളപ്പുറം ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. ക്ഷേത്രത്തിലെ മുഴുവന്‍ ഭണ്ടാരവും കവര്‍ച്ച നടത്തുകയും ഇവിടത്തെ ഗുളികന്‍ പ്രതിഷ്‌ഠയെ ആക്രമിക്കുകയും ചെയ്‌തു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം.
തൊട്ടടുത്ത കുളപ്പുറം ഭഗത്‌സിംഗ് സാംസ്‌കാരിക വേദി വായനശാലയുടെ പൂട്ടും അക്രമികൾ തകര്‍ത്ത നിലയിൽ കണ്ടെത്തി. വായനശാലയിലെ അലമാരയും മേശയുടെ പൂട്ടും തകര്‍ത്ത് പുസ്തകങ്ങളും മറ്റ് സാമഗ്രികളും വാരിവലിച്ചിട്ട നിലയിലാണ് കിടന്നിരുന്നത്. പരിയാരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.