കണ്ണൂർ:ക്രിസ്‌മസ് വരവറിയിച്ച് ഭീമൻ സാന്താക്ലോസ് നക്ഷത്രം ഒരുങ്ങി. കണ്ണൂർ ഇടവേലിയിലെ 'സൂപ്പർ ബോയ്‌സ്' കൂട്ടായ്‌മയിലെ യുവാക്കളാണ് ഭീമൻ നക്ഷത്രം ഒരുക്കിയത്. സൂപ്പർ ബോയ്‌സ് എല്ലാ വർഷവും ക്രിസ്‌മസ് നക്ഷത്രം ഒരുക്കാറുണ്ടെങ്കിലും ഇത്തവണ ചെലവേറിയ കൂറ്റൻ നക്ഷത്രമാണ് നിര്‍മിച്ചിരിക്കുന്നത്.
ക്രിസ്‌മസ് വരവറിയിച്ച് ഭീമൻ സാന്താക്ലോസ് നക്ഷത്രം ഒരുങ്ങി - ഇടവേലി നക്ഷത്രം
കണ്ണൂർ ഇടവേലിയിലെ 'സൂപ്പർ ബോയ്‌സ്' കൂട്ടായ്‌മയിലെ യുവാക്കളാണ് ഭീമൻ നക്ഷത്രം ഒരുക്കിയത്.
![ക്രിസ്‌മസ് വരവറിയിച്ച് ഭീമൻ സാന്താക്ലോസ് നക്ഷത്രം ഒരുങ്ങി ക്രിസ്‌മസ് സൂപ്പർ ബോയ്‌സ് ഭീമൻ നക്ഷത്രം കണ്ണൂർ സാന്താക്ലോസ് നക്ഷത്രം ഭീമൻ സാന്താക്ലോസ് നക്ഷത്രം big christmas star super boys ഇടവേലി നക്ഷത്രം idaveli star](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5348545-thumbnail-3x2-santa---copy.jpg)
ക്രിസ്‌മസ് വരവറിയിച്ച് ഭീമൻ സാന്താക്ലോസ് നക്ഷത്രം ഒരുങ്ങി
ക്രിസ്‌മസ് വരവറിയിച്ച് ഭീമൻ സാന്താക്ലോസ് നക്ഷത്രം ഒരുങ്ങി
ഇരുമ്പ് പൈപ്പിൽ മാതൃകയുണ്ടാക്കിയാണ് നക്ഷത്ര നിർമാണം. പതിനയ്യായിരത്തിലധികം രൂപ ചെലവ് വന്നപ്പോൾ സൂപ്പർ ബോയ്‌സ് പണം കൂട്ടായി സ്വരൂപിച്ചു. ജിസിൽ, അമൽ എന്നിവരുടെ നേതൃത്വത്തിലാണ് നക്ഷത്ര നിർമ്മാണം പൂർത്തിയാക്കിയത്. നാട്ടുകാര്‍ക്കിടയില്‍ സാഹോദര്യവും സമാധാനവും ഊട്ടിയുറപ്പിക്കുന്നതിനാണ് നക്ഷത്ര നിര്‍മാണത്തിന് മുൻകൈ എടുത്തതെന്ന് യുവാക്കൾ പറഞ്ഞു.
കൂടുതൽ ആകർഷകമാക്കാൻ പച്ചപ്പണിഞ്ഞ വയലിന്‍റെ നടുവിലാണ് ചുവന്ന നക്ഷത്രം സ്ഥാപിച്ചിരിക്കുന്നത്. ഒട്ടേറെ പേരാണ് ഭീമൻ നക്ഷത്രം കാണാനായി ഇവിടെയെത്തുന്നത്.
Last Updated : Dec 12, 2019, 2:39 PM IST