കണ്ണൂർ: സി.പി.എം പാർട്ടി കോൺഗ്രസ് നഗരിയില്‍ വിപ്ലവാവേശത്തിന്‍റെ വേലിയേറ്റം തീര്‍ത്ത് ബംഗാളി പാട്ടുസംഘം. '24 പാരഗൺസില്‍ നിന്നുള്ള 15 അംഗ സംഘമാണ് സമ്മേളന നഗരിയെ രവീന്ദ്ര നാഥ ടാഗോറിന്‍റെയും ജോൺ ഹെന്‍ററിയുടെയും പാട്ടുകൾ കൊണ്ടും വിപ്ലവഗാനങ്ങൾ കൊണ്ടും ആവേശഭരിതമാക്കിയത്.
പാട്ടുകളിലൂടെ സംഘബോധത്തിന്‍റെ വിപ്ലവാവേശം ; സി.പി.എം പാർട്ടി കോൺഗ്രസ് നഗരിയില്‍ രണസ്മരണകളുടെ വേലിയേറ്റം - 23ാം പാര്‍ട്ടി കോണ്‍ഗ്രസ് വാര്‍ത്ത
ബംഗാളിലെ '24 പാരഗൺസിലുള്ള' 15 അംഗ സംഘമാണ് സമ്മേളന നഗരിയെ രവീന്ദ്ര നാഥ ടാഗോറിന്‍റെയും ജോൺ ഹെന്‍ററിയുടെയും പാട്ടുകൾ കൊണ്ടും വിപ്ലവഗാനങ്ങൾ കൊണ്ടും ആവേശഭരിതമാക്കിയത്
സി.പി.എം പാർട്ടി കോൺഗ്രസ് നഗരിയെ ആവേശത്തിലാക്കി ബംഗാളി പിപ്ലവഗാന സംഘം
Also Read: കെ റെയിലില്‍ അഭിപ്രായ ഭിന്നതയില്ല, സര്‍വേ പൂര്‍ത്തിയായാല്‍ കൂടുതല്‍ വ്യക്തത വരും : സീതാറാം യെച്ചൂരി
ആന്ധ്രയിലും, വിശാഖപട്ടണത്തും, കോഴിക്കോടും നടന്ന പാർട്ടി സമ്മേളങ്ങളിലും ഇവർ സ്വന്തം ചെലവിൽ എത്തിരുന്നു. പാർട്ടിയോടുള്ള സ്നേഹം കൊണ്ടാണ് സമ്മേളന നഗരികളിൽ എത്തുന്നതെന്ന് സംഘം പറയുന്നു. സി.പി.എം ബംഗാളിൽ തിരിച്ചുവരുമെന്നാണ് ഇവരുടെ പ്രതീക്ഷ. പാർട്ടി അംഗങ്ങളും ഇവരുടെ കൂട്ടത്തിലുണ്ട്.