കണ്ണൂര്‍: മാഹിയിൽ മദ്യശാലകൾ തുറക്കില്ല. തിങ്കളാഴ്ച രാവിലെ ബാർ അസോസിയേഷന്‍റെ നേതൃത്വത്തിൽ റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഓഫീസിൽ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. എന്നാല്‍ മദ്യശാലകള്‍ തുറക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് അസോസിയേഷന്‍ പ്രതിനിധികൾ റീജിയണൽ അഡ്മിനിസ്ട്രേറ്ററുമായി ചര്‍ച്ച നടത്തിയത്.
മാഹിയില്‍ മദ്യശാലകള്‍ തുറക്കില്ല - ബാര്‍
ബാർ അസോസിയേഷന്‍റെ നേതൃത്വത്തിൽ റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഓഫീസിൽ വെച്ചു ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.
മാഹിയില്‍ മദ്യശാലകള്‍ തുറക്കില്ല
also read: ലക്ഷദ്വീപില്‍ ബി.ജെ.പിയ്ക്ക് വീണ്ടും തിരിച്ചടി; മൂന്നു നേതാക്കള്‍ കൂടി പാര്‍ട്ടി വിട്ടു
ഇതോടെ മാഹിയില്‍ മദ്യശാലകൾ തുറക്കും എന്ന അഭ്യൂഹത്തിന് വിരാമമായി. നേരത്തെ പുതുച്ചേരിയിൽ മദ്യശാലകൾ തുറന്നപ്പോൾ അത് മയ്യഴിക്കും ബാധകമാക്കി മദ്യശാലകൾ തുറക്കാം എന്ന തീരുമാനം സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും അറിയിച്ചിരുന്നു. എന്നാല്‍ കേരളത്തിലെ കൊവിഡ് നിരക്ക് കുറയാത്തതിനാല്‍ മദ്യശാലകള്‍ തൽക്കാലം തുറക്കുന്നില്ല എന്ന നിലപാടാണ് ബാർ അസോസിയേഷൻ സ്വീകരിച്ചത്.