കേരളം

kerala

ETV Bharat / state

ബാ​ങ്ക് ജീ​വ​ന​ക്കാ​രി വെ​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വം: മൂന്ന് വർഷത്തിനു ശേഷം നാളെ കുറ്റപത്രം സമർപ്പിക്കും - idbi bank thalassery

വെ​ടി​വെ​പ്പ് ന​ട​ന്ന ബാ​ങ്കി​ല്‍ ഫോ​റ​ന്‍​സി​ക് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വെ​ടി​യേ​റ്റ് വില്‍ന​യു​ടെ ത​ല ചി​ത​റി​യ​തി​ല്‍ അ​സ്വാ​ഭാ​വി​ക​ത ക​ണ്ടെ​ത്തി​യി​രു​ന്നു

ബാ​ങ്ക്ജീ​വ​ന​ക്കാ​രി

By

Published : Aug 2, 2019, 7:48 PM IST

കണ്ണൂർ : മൂന്ന് വർഷം മുൻപ് ത​ല​ശേ​രി ന​ഗ​ര​മ​ധ്യ​ത്തി​ല്‍ ബാ​ങ്ക് ജീ​വ​ന​ക്കാ​രി ഓ​ഫീ​സി​ല്‍ വെ​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​​യി. പൊലീ​സ് ശനിയാഴ്‌ച കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കും. ലോ​ഗ​ന്‍​സ് റോ​ഡി​ലെ റാ​ണി പ്ലാ​സ​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഐ​ഡി​ബി​ഐ ബാ​ങ്ക് ത​ല​ശേ​രി ശാ​ഖ​യി​ലെ സെ​യി​ല്‍​സ് സെ​ക്‌​ഷ​ന്‍ ജീ​വ​ന​ക്കാ​രി​യാ​യ പു​ന്നോ​ലി​ലെ വി​ല്‍​ന വി​നോ​ദിനെ (31) ബാ​ങ്കി​ല്‍ വെ​ടി​യേ​റ്റു മ​രി​ച്ച കേ​സി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ന്ന​ത്.


2016 ജൂ​ണ്‍ രണ്ടിന് ​രാ​വി​ലെ 9.50 നാ​ണ് വി​ല്‍​ന വി​നോ​ദ് ബാ​ങ്കി​നു​ള്ളി​ല്‍ വെ​ടി​യേ​റ്റ് മ​രി​ച്ച​ത്. സം​ഭ​വം ന​ട​ന്ന് മൂ​ന്നു വ​ര്‍​ഷ​ത്തി​നു ശേ​ഷ​മാ​ണ് കേ​സ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി ത​ല​ശേ​രി ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ന്ന​ത്.​ ബാ​ങ്കി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന അ​ഞ്ച​ര​ക്ക​ണ്ടി ഓ​ട​ക്ക​ട​വ് കി​നാ​ലൂ​ര്‍ ഹ​രി​ശ്രീ​യി​ല്‍ ഹ​രീ​ന്ദ്ര​ൻ (51) ആണ് ​കേ​സി​ലെ പ്ര​തി. ആ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ പ്ര​തി അശ്ര​ദ്ധ​മാ​യാ​ണ് തോ​ക്കു കൈ​കാ​ര്യം ചെ​യ്‌തതെ​ന്നും പ്ര​തി കു​റ്റ​ക​ര​മാ​യ ന​ര​ഹ​ത്യ​യാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​തെ​ന്നും പൊലീ​സ് കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു​ണ്ട്. കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച തോ​ക്കി​ന്‍റെ ലൈ​സ​ന്‍​സ് സം​ബ​ന്ധി​ച്ച രേ​ഖ​ക​ള്‍ കാ​ശ്‌മീ​രി​ല്‍ നി​ന്നാ​ണ് ത​ല​ശേ​രി പൊ​ലീ​സ് ശേഖരിച്ചത്. സം​ഭ​വ​ത്തിന്‍റെ ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ടും ക​ഴി​ഞ്ഞ ദി​വ​സം അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചി​രു​ന്നു. വെ​ടി​വെ​പ്പ് ന​ട​ന്ന ബാ​ങ്കി​ല്‍ ഫോ​റ​ന്‍​സി​ക് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വെ​ടി​യേ​റ്റ് വി​ല്‍ന​യു​ടെ ത​ല ചി​ത​റി​യ​തി​ല്‍ അ​സ്വാ​ഭാ​വി​ക​ത ക​ണ്ടെ​ത്തി​യി​രു​ന്നു. ജീ​വ​ന​ക്കാ​രി വെ​ടി​യേ​റ്റു മ​രി​ച്ചി​ട്ടും ന​ഷ്‌ട​പ​രി​ഹാരം ന​ല്‍​കാ​തിരുന്ന ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി ഏ​റെ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു.

ABOUT THE AUTHOR

...view details