കേരളം

kerala

ETV Bharat / state

വയലിനിൽ വിസ്മയം തീർത്ത് ബാല പ്രസാദ് - കണ്ണൂർ

പിണറായി പാറപ്രത്തെ പ്രണവം ബ്രദേഴ്‌സിനൊപ്പം ചെണ്ടയുടെ താളത്തിനൊത്ത് ബാല പ്രസാദ് തീർക്കുന്ന വയലിന്‍റെ മാന്ത്രികസംഗീതം ഇതിനകം നിരവധി ആരാധകരെ സൃഷ്ടിച്ചു.

violin  വയലിൻ  ബാലഭാസ്കർ  കണ്ണൂർ  Kannur
വയലിനിൽ വിസ്മയം തീർത്ത് ബാല പ്രസാദ്

By

Published : Jan 19, 2020, 2:24 PM IST

Updated : Jan 19, 2020, 3:15 PM IST

കണ്ണൂർ:വയലിൻ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലോടിയെത്തുന്ന പേരുകളിലൊന്നാണ് ബാലഭാസ്കർ. എന്നാൽ ബാലഭാസ്കറിന്‍റെ വയലിൻ സംഗീതം മലയാളിക്കിനി നേരിട്ട് കേൾക്കാനാവില്ല. എന്നാൽ ബാലഭാസ്കറിന്‍റെ ശൈലിയും, ചലനങ്ങളും ആവാഹിച്ചെടുത്ത് വയലിനിൽ വിസ്മയം തീർക്കുകയാണ് കൊല്ലം സ്വദേശിയായ ബാല പ്രസാദ്. മലബാറിൽ വിവിധയിടങ്ങളിൽ ഈ 23 കാരൻ തീർക്കുന്ന വയലിൻ സംഗീത വിസ്മയം ഒരു പുതിയ താരോദയത്തിന് തുടക്കമിടുകയാണ്.

വയലിനിൽ വിസ്മയം തീർത്ത് ബാല പ്രസാദ്

പിണറായി പാറപ്രത്തെ പ്രണവം ബ്രദേഴ്‌സിനൊപ്പം ചെണ്ടയുടെ താളത്തിനൊത്ത് ബാല പ്രസാദ് തീർക്കുന്ന വയലിന്‍റെ മാന്ത്രികസംഗീതം നിരവധി ആരാധകരെ സൃഷ്ടിച്ചു കഴിഞ്ഞു. കൂത്തുപറമ്പിനടുത്ത മൂര്യാട് കാവിൽ ഈ യുവപ്രതിഭ വയലിനിൽ തീർത്ത ഫ്യൂഷൻ സോഷ്യൽ മീഡിയ ആഘോഷമാക്കി.

ഇതോടെ ഈ യുവ പ്രതിഭയുടെ രാശിയും തെളിഞ്ഞു. ഇപ്പോൾ ഗൾഫിലും, മറ്റ് വിദേശ രാജ്യങ്ങളിലും ബാല പ്രസാദിന് പ്രോഗ്രാമുകൾ ഏറെയാണ്. ബാലഭാസ്കറിനെ അനുകരിക്കുന്നില്ലെങ്കിലും അദ്ദേഹത്തിന്‍റെ ശൈലിയിൽ സംഗീത പ്രേമികളിലേക്കെത്താനാവുന്നത് ഈ യുവ പ്രതിഭയ്ക്ക് ഏറെ അഭിമാനം പകരുന്ന കാര്യമാണ്. വയലിനിൽ ഇനിയും മുന്നേറണം. ലോകമറിയുന്ന ഒരു കലാകാരനാവണം ഇതാണ് ഈ 23 കാരന്‍റെ സ്വപ്നം.

Last Updated : Jan 19, 2020, 3:15 PM IST

ABOUT THE AUTHOR

...view details