കേരളം

kerala

ETV Bharat / state

പൊലീസിന്‍റെ സര്‍ക്കാരാണോ കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബി.ജെ.പി - B Gopalakrishnan criticizes Pinarayi government

മുഖ്യമന്ത്രി പിണറായി വിജയന് ഡിജിപി ലോക്നാഥ് ബെഹ്റയെ പേടിയാണോയെന്നും മാവോയിസ്റ്റ് വിഷയത്തിൽ സർക്കാരിന് നയമുണ്ടോയെന്നും അഡ്വ. ബി ഗോപാലകൃഷ്ണൻ

പിണറായി സര്‍ക്കാറിനെ വിമര്‍ശിച്ച് ബിജെപി വക്താവ് അഡ്വ. ബി.ഗോപാലകൃഷ്ണൻ

By

Published : Nov 4, 2019, 9:09 PM IST

Updated : Nov 4, 2019, 11:25 PM IST

കണ്ണൂര്‍: പൊലീസിന്‍റെ സര്‍ക്കാരാണോ കേരളം ഭരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി വക്താവ് അഡ്വ. ബി.ഗോപാലകൃഷ്ണൻ. മുഖ്യമന്ത്രി പിണറായി വിജയന് ഡിജിപി ലോക്നാഥ് ബഹ്റയെ പേടിയാണെന്നും അദ്ദേഹം പരിഹസിച്ചു.

പൊലീസിന്‍റെ സര്‍ക്കാരാണോ കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബി.ജെ.പി

യുഎപിഎ വിഷയത്തിൽ ഇരുട്ടത്ത് ആനയെ പിടിക്കാൻ പോകുന്ന അവസ്ഥയിലാണ് സർക്കാർ. ഈ വിഷയത്തിൽ തെളിവുണ്ടോയെന്ന് പരിശോധിക്കാൻ ഒരു സ്വതന്ത്ര സമിതിയെ നിയമിക്കണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. സർക്കാരിന് ഒരു നയം, പാർട്ടിക്ക് മറ്റൊരു നയം, പൊലീസിന് വേറൊരു നയം എന്ന നിലപാട് ശരിയല്ല. വാളയാറിലെ കുഞ്ഞുങ്ങളുടെ ശാപത്തിൽ നിന്ന് പിണറായിക്കും സർക്കാരിനും മോക്ഷം ലഭിക്കില്ലെന്നും മാവോയിസ്റ്റുകളെ മുന്നിൽ നിർത്തി വാളയാറിൽ നിന്ന് രക്ഷപ്പെടാൻ പിണറായി സർക്കാരിനാവില്ലെന്നും അഡ്വ. ബി ഗോപാലഷ്ണൻ കണ്ണൂരിൽ പറഞ്ഞു

.

Last Updated : Nov 4, 2019, 11:25 PM IST

ABOUT THE AUTHOR

...view details