കണ്ണൂർ: ഓട്ടോ തൊഴിലാളിയെ തളിപ്പറമ്പ് കുപ്പത്ത് നിന്നും കണ്ണൂരിലേക്ക് ഓട്ടം വിളിച്ച ശേഷം 1,200 രൂപയും ഓട്ടത്തിന്‍റെ പണവും തട്ടിയെടുത്തതായി പരാതി. തളിപ്പറമ്പ് കുപ്പത്തെ ഓട്ടോ ഡ്രൈവർ മുക്കുന്ന് സ്വദേശി അബ്ദുൽ നാസറാണ് തട്ടിപ്പിനിരയായത്. ഡ്രൈവറുടെ പരാതിയിൽ പരിയാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഓട്ടത്തിന്‍റെ കാശും 1,200 രൂപയും തട്ടിയെടുത്തതായി ഓട്ടോ തൊഴിലാളി - covid 19
തളിപ്പറമ്പ് കുപ്പത്തെ ഓട്ടോ ഡ്രൈവർ മുക്കുന്ന് സ്വദേശി അബ്ദുൽ നാസറാണ് തട്ടിപ്പിനിരയായത്
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെള്ളിയാഴ്ച്ച രാവിലെ 11 മണിയോടെയാണ് കുപ്പത്ത് ഓട്ടോ സ്റ്റാൻഡിൽ നിന്നും കണ്ണൂർ കൊയ്‌ലി ആശുപത്രിയിലേക്ക് പോകണമെന്നാവശ്യപ്പെട്ട് ഒരാൾ അബ്ദുൽ നാസറിനെ ഓട്ടം വിളിച്ചത്. യാത്രക്കിടയിൽ ധർമ്മശാലയിലെ മാരുതി വർക്ക് ഷോപ്പിലും കണ്ണൂർ സ്റ്റേഡിയം കോർണറിലുള്ള മെഡിക്കൽ ഷോപ്പിലും എത്തി. അതിനിടെ അബ്‌ദുൾ നാസറുമായി നല്ല ബന്ധം സ്ഥാപിച്ച യാത്രക്കാരൻ പണം എടുക്കാൻ മറന്നു പോയെന്ന് പറഞ്ഞു. വീട്ടിലെത്തിയ ഉടനെ തിരികെ നൽകാമെന്നും പറഞ്ഞ് നാസറിന്‍റെ കയ്യിൽ നിന്നും 1200 രൂപ വാങ്ങിയ ശേഷം മരുന്ന് വാങ്ങാൻ ഇറങ്ങിയ ഇയാൾ പിന്നീട് കടന്നുകളയുകയായിരുന്നു എന്ന് അബ്ദുൽ നാസർ പറയുന്നു.