കേരളം

kerala

ETV Bharat / state

ആളും ആരവവുമില്ലാതെ ഓഡിറ്റോറിയങ്ങൾ; ആശ്രയം നഷ്ടമായി ആയിരങ്ങൾ - ഓഡിറ്റോറിയങ്ങൾ

ഒരേ സമയം രണ്ടായിരത്തിലധികം ആളുകൾക്ക് ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കും വിധമാണ് ഓഡിറ്റോറിയങ്ങൾ ക്രമീകരിച്ചിരുന്നത്. ഹാൾ, ഭക്ഷണ മുറി, അടുക്കള, അലങ്കാരം, വാഹന പാർക്കിങ് തുടങ്ങി എല്ലാം ഒരു കുടക്കീഴിൽ. വൈറസ് വ്യാപനത്തോടെ സ്ഥിതിഗതികൾ മാറിമറിഞ്ഞപ്പോൾ മാർച്ച് പകുതിയോടെ ഓഡിറ്റോറിയങ്ങൾ അടച്ചിടേണ്ടി വന്നു.

Auditoriums Owners  Auditoriums Owners crisis  ഓഡിറ്റോറിയങ്ങൾ  ഓഡിറ്റോറിയം ഉടമകൾ
ഓഡിറ്റോറിയങ്ങൾ

By

Published : Jul 7, 2020, 4:10 PM IST

Updated : Jul 7, 2020, 5:43 PM IST

കണ്ണൂർ: വിവാഹ ദിനം തീരുമാനിക്കുന്നതിന് ശുഭമുഹൂർത്തവും അടുത്ത ബന്ധുക്കളുടെ സൗകര്യവും പരിഗണിക്കുന്നതോടൊപ്പം ഓഡിറ്റോറിയങ്ങളുടെ ഒഴിവും നോക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ആഘോഷ പരിപാടികൾക്ക് നിയന്ത്രണം വന്നതോടെ ഓഡിറ്റോറിയങ്ങൾ ആർക്കും വേണ്ടാതായി. ഓഡിറ്റോറിയങ്ങൾക്ക് മുന്നിലെ തിരക്കും ബഹളവും നിലച്ചിട്ട് നാല് മാസമായി. ഇതോടെ ഓഡിറ്റോറിയം നടത്തി ഉപജീവനമാർഗം കണ്ടെത്തിയിരുന്നവർ പ്രതിസന്ധിയിലായി.

ആളും ആരവവുമില്ലാതെ ഓഡിറ്റോറിയങ്ങൾ

ഒരേ സമയം രണ്ടായിരത്തിലധികം ആളുകൾക്ക് ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കും വിധമാണ് ഓഡിറ്റോറിയങ്ങൾ ക്രമീകരിച്ചിരുന്നത്. ഹാൾ, ഭക്ഷണ മുറി, അടുക്കള, അലങ്കാരം, വാഹന പാർക്കിങ് തുടങ്ങി എല്ലാം ഒരു കുടക്കീഴിൽ. വൈറസ് വ്യാപനത്തോടെ സ്ഥിതിഗതികൾ മാറിമറിഞ്ഞപ്പോൾ മാർച്ച് പകുതിയോടെ ഓഡിറ്റോറിയങ്ങൾ അടച്ചിടേണ്ടി വന്നു. കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷങ്ങൾ ചുരുങ്ങിയതോടെ ഹാളുകൾ ശൂന്യമായി. ജോലിക്കാരുടെ ശമ്പളം, വൈദ്യുതി, ജല ബില്ലുകൾ, മറ്റ് അറ്റകുറ്റ പ്രവൃത്തികൾ എല്ലാം ചേരുന്നതോടെ ഓഡിറ്റോറിയം നടത്തിപ്പുകാർ ശരിക്കും ദുരിതത്തിലായി.

ഇതോടൊപ്പം ഓഡിറ്റോറിയങ്ങളെ ആശ്രയിച്ച് ഭക്ഷണ പാചകം, വേദി അലങ്കാരം തുടങ്ങിയ ജോലികൾ ചെയ്തിരുന്നവർ പട്ടിണിയിലുമായി. കൂടുതല്‍ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിക്കുമ്പോൾ ഓഡിറ്റോറിയങ്ങൾ തുറന്നു പ്രവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഉടമകളും ജീവനക്കാരും.

Last Updated : Jul 7, 2020, 5:43 PM IST

ABOUT THE AUTHOR

...view details