കേരളം

kerala

ETV Bharat / state

മധു കൊലക്കേസില്‍ സാക്ഷികളുടെ കൂറുമാറ്റം; ഒറ്റയാൾ പ്രതിഷേധവുമായി സുരേന്ദ്രൻ കൂക്കാനം - witness hostile in madhu murder case

ജനക്കൂട്ടം മധുവിനെ പരസ്യ വിചാരണ ചെയ്‌ത സംഭവത്തെ അനുസ്‌മരിപ്പിക്കും വിധം കൈകൾ പുറകിൽ കെട്ടിയാണ് പ്രതിഷേധ പരിപാടി നടത്തിയത്.

attappadi madhu murder case  One Man Protest in payyannur  madhu murder case  witness hostile in madhu murder case  മധു കൊലക്കേസിലെ സാക്ഷികളുടെ കൂറുമാറ്റത്തില്‍ പ്രതിഷേധം
മധു കൊലക്കേസില്‍ സാക്ഷികളുടെ കൂറുമാറ്റം; ഒറ്റയാൾ പ്രതിഷേധവുമായി സുരേന്ദ്രൻ കൂക്കാനം

By

Published : Jul 23, 2022, 5:52 PM IST

കണ്ണൂര്‍:അട്ടപ്പാടിയിലെ മധു കൊലക്കേസിലെ സാക്ഷികൾ കൂറുമാറിയതിൽ പ്രതിഷേധം. സാമൂഹ്യ പ്രവർത്തകനും ശില്‌പിയുമായ സുരേന്ദ്രൻ കൂക്കാനമാണ് പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ഒറ്റയാൾ പ്രതിഷേധം നടത്തിയത്. ജനക്കൂട്ടം മധുവിനെ പരസ്യ വിചാരണ ചെയ്‌ത സംഭവത്തെ അനുസ്‌മരിപ്പിക്കും വിധം കൈകൾ പുറകിൽ കെട്ടിയാണ് പ്രതിഷേധ പരിപാടി നടത്തിയത്.

മധു കൊലക്കേസിലെ സാക്ഷികളുടെ കൂറുമാറ്റം; ഒറ്റയാൾ പ്രതിഷേധവുമായി സുരേന്ദ്രൻ കൂക്കാനം

പ്രതിഷേധ മുദ്രാവാക്യങ്ങൾ എഴുതിയ പോസ്റ്റർ കഴുത്തിൽ കെട്ടി തൂക്കുകയും ചെയ്‌തു. പണത്തിന് വേണ്ടി മനുഷ്യത്വം പോലും അടിയറവ് വച്ച സാക്ഷികളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. 2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധുവിനെ തല്ലിക്കൊന്നത്.

ജൂൺ എട്ടിന് കേസിൽ വിചാരണ തുടങ്ങിയതിന് പിന്നാലെ അഞ്ചോളം സാക്ഷികളാണ് കൂറ് മാറിയത്. പ്രോസിക്യൂഷന്‍റെ വീഴ്‌ചയാണ് കുറുമാറ്റത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് മധുവിന്‍റെ അമ്മയും സഹോദരിയും രംഗത്തെത്തിയിരുന്നു.

ABOUT THE AUTHOR

...view details