വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന് നേരെ ആക്രമണം - വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ
റോഡിൽ വച്ച് സിപിഎം പ്രവർത്തകർ തടഞ്ഞു നിർത്തി മർദിച്ചെന്നാണ് പരാതി
വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന് നേരെ ആക്രമണം
കണ്ണൂർ: വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന് നേരെ ആക്രമണം. റോഡിൽ വച്ച് സിപിഎം പ്രവർത്തകർ തടഞ്ഞു നിർത്തി മർദിച്ചുവെന്ന പരാതിയിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. സുരേഷിനെ തളിപ്പറമ്പിലെ ലൂർദ്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കീഴാറ്റൂരിൽ സിപിഎമ്മിനോട് മത്സരിച്ച് സുരേഷിന്‍റെ ഭാര്യ 240 വോട്ടിന് പരാജയപ്പെട്ടിരുന്നു.