കണ്ണൂര്‍: മയ്യിൽ പഞ്ചായത്തിലെ ചെറുപഴശ്ശി വാർഡിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ആക്രമണത്തിൽ സ്ഥാനാർഥിയടക്കം ഏഴ് യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു. ആക്രമണത്തില്‍ പരിക്കേറ്റ പ്രവർത്തകരെ തളിപ്പറമ്പ് ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിനു പിന്നിൽ സിപിഎം ആണെന്ന് യുഡിഎഫ് ആരോപിച്ചു. ചെറുപഴശ്ശിയിലെ യുഡിഎഫ് സ്ഥാനാർഥി സി അബ്‌ദുള്‍ ഖാദർ, ബൂത്ത് ഏജന്‍റുമാരായ വികെ ജാസിർ, ഒഎ അബ്‌ദുള്‍ ഖാദർ, സികെ നിയാസ്, എ മഹേഷ്, സുബൈർ പിപി, പിവി ഷഫീർ എന്നിവർക്കാണ് അക്രമത്തിൽ പരിക്കേറ്റത്. പലർക്കും കൈക്കും കാലിനുമാണ് പരിക്ക്. സിപിഎം പ്രവർത്തകർ പല ബൂത്തുകളിലും കള്ളവോട്ടുകൾ ചെയ്യുകയും തടയാൻ ശ്രമിച്ച പ്രവർത്തകരെ കയ്യേറ്റം ചെയ്യുകയും ചെയ്‌തതായി യുഡിഎഫ് ആരോപിക്കുന്നു.
കണ്ണൂരില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം
സ്ഥാനാർഥിയടക്കം ഏഴ് യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് യുഡിഎഫിന്‍റെ ആരോപണം.
കണ്ണൂരില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം
ഓപ്പൺ വോട്ടുകൾ കള്ളവോട്ടായി ചെയ്‌താണ് സിപിഎം പല ബൂത്തുകളിലും വോട്ട് പിടിക്കാൻ ശ്രമിച്ചതെന്നും യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി. സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജനെ ആക്രമിച്ചുവെന്ന വ്യാജപ്രചാരണം കള്ളവോട്ട് തടഞ്ഞതിനുള്ള പുകമറ സൃഷ്ടിക്കാനുള്ളതാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി സജി ജോസഫ് പറഞ്ഞു. കൊയ്യം ജനാർദ്ദനൻ നൗഷാദ് ബ്ലാത്തൂർ തുടങ്ങിയ യുഡിഎഫ് പ്രവർത്തകർ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു.