കണ്ണൂർ:വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതകത്തിന് പിന്നാലെ കണ്ണൂര്‍ ജില്ലയിലും കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം. തലശേരി തിരുവങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. ഓഫീസിലെ ഫാനുകളും ലൈറ്റുകളും അടിച്ചു തകർത്തു. ഓഫീസ് വാതിലിന്‍റെ പൂട്ട് തകർത്താണ് പ്രതിഷേധക്കാര്‍ അകത്ത് കയറിയത്. ഓഫീസിലെ ടൈൽസുകളും തകർന്നിട്ടുണ്ട്. മോടിപിടിപ്പിക്കാനായി അകത്തു സൂക്ഷിച്ചിരുന്ന പെയിന്‍റുകളും നശിപ്പിച്ചു. ടൈൽസുകൾ മോഷണം പോയതായും നേതാക്കൾ പരാതിയിൽ പറയുന്നു.
തലശേരിയില്‍ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം - തലശ്ശേരിയിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം
ഓഫീസിലെ ഫാനുകളും ലൈറ്റുകളും അടിച്ചു തകർത്തു
![തലശേരിയില്‍ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം തലശ്ശേരിയിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം Attack on Congress offices in Thalassery](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8633558-thumbnail-3x2-kannur.jpg)
കോൺഗ്രസ്
തലശേരിയില്‍ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം
സംഭവത്തിൽ കെ. സുധാകരൻ എംപി, ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി എന്നിവർ അപലപിച്ചു. കണ്ണൂർ പട്ടാനൂർ കൊളപ്പയിൽ കോൺഗ്രസ് ഓഫീസിന് നേരെ അക്രമം നടന്നു. കൊടി മരം നശിപ്പിക്കുകയും ഓഫീസ് കല്ലെറിഞ്ഞ് തകർക്കുകയും ചെയ്തു. സിപിഎം പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് പരാതി.