കണ്ണൂർ: കണ്ണൂരിൽ യുഡിഎഫ് ബൂത്ത് ഏജൻ്റിൻ്റെ വീടിന് നേരെ ആക്രമണം. കണ്ണൂർ നിയോജകമണ്ഡലം 73ാം നമ്പർ ബൂത്ത് ഏജൻ്റ് ജയാനന്ദൻ്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിൻ്റെ ജനൽ ചില്ലുകൾ അക്രമികൾ അടിച്ചുതകർത്തു. പച്ചക്കറി കൃഷിയും വാഴകൃഷിയും ഉൾപ്പെടെ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പുലര്‍ച്ചെയായിരുന്നു സംഭവം.
കണ്ണൂരിൽ യുഡിഎഫ് ബൂത്ത് ഏജൻ്റിൻ്റെ വീടിന് നേരെ ആക്രമണം - യുഡിഎഫ് ബൂത്ത് ഏജൻ്റ്
കണ്ണൂർ മണ്ഡലം 73 നമ്പർ ബൂത്ത് ഏജൻ്റ് ജയാനന്ദൻ്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. വീടിൻ്റെ ജനൽ ചില്ലുകൾ അക്രമികൾ അടിച്ചുതകർത്തു. പച്ചക്കറി കൃഷിയും വാഴകൃഷിയും നശിപ്പിച്ചു.
കണ്ണൂരിൽ യുഡിഎഫ് ബൂത്ത് ഏജൻ്റിൻ്റെ വീടിന് നേരെ ആക്രമണം
ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്നാണ് കോൺഗ്രസ് ആരോപണം. വോട്ടെടുപ്പ് ദിവസം കളളവോട്ട് ചെയ്യാൻ സിപിഎം പ്രവർത്തകർ ശ്രമിച്ചത് ജയാനന്ദൻ തടഞ്ഞിരുന്നു. മൻസൂർ വധത്തിൽ പ്രതിഷേധിച്ച് കണ്ണൂരിലും സമീപ ജില്ലകളിലും പരക്കെ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇരിങ്ങണ്ണൂരിൽ ഇന്ന് പുലർച്ചെ ലീഗ് പ്രവർത്തകന്റെ സ്റ്റേഷനറി കടയും കത്തിച്ചിരുന്നു. നാദാപുരം യുഡിഎഫ് സ്ഥാനാർഥി അഡ്വ കെ പ്രവീൺ കുമാറിന്റെ, മൂരിപ്പാറ ബൂത്ത് ഏജന്റ് ഇകെ അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള സൂപ്പർ മാർക്കറ്റിനാണ് തീവച്ചത്.