കേരളം

kerala

ETV Bharat / state

രാഷ്‌ട്രീയ ക്രൂരതക്ക് മുന്നിൽ അടിപതറാതെ അസ്‌ന - അസ്‌ന

തോറ്റുപോയെന്ന് കരുതിയവർക്ക് മുന്നിൽ അസ്‌ന നേടിയ വിജയം.

women strength  രാഷ്‌ട്രീയ ക്രൂരത  അസ്‌ന  എംബിബിഎസ്
അസ്‌ന

By

Published : Mar 8, 2020, 12:09 PM IST

കണ്ണൂർ: അക്രമരാഷ്ട്രീയത്തിന്‍റെ ക്രൂരതയെ അതിജീവിച്ച കണ്ണൂർ സ്വദേശി അസ്‌ന ഈ വനിത ദിനത്തിൽ പെൺകരുത്തിന്‍റെ ഓർമപ്പെടുത്തലാണ്. 2000 നവംബർ 27ന് വീട്ടുമുറ്റത്ത് കളിക്കുമ്പോഴാണ് ബോംബേറിൽ അസ്‌നക്ക് തന്‍റെ വലതുകാൽ നഷ്ടപ്പെടുന്നത്. ആറാം വയസിൽ കാലു നഷ്‌ടമായ അസ്‌ന കഠിനാധ്വാനത്തിലൂടെയാണ് എംബിബിഎസ് പൂർത്തിയാക്കിയത്. ഇന്ന് കണ്ണൂർ ചെറുവാഞ്ചേരിയിൽ പാട്യം പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറാണ് അസ്ന. അപേക്ഷകർക്കിടയിൽ ഒന്നാം സ്ഥാനം നേടിയ അസ്‌ന കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണ് ഇവിടെ ഡോക്ടറായി ചുമതലേറ്റത്.

ഇച്ഛാശക്തിയുടെ പ്രതീകമായി സ്വന്തം നാടിനെ സേവിക്കാൻ അസ്‌ന തയ്യാറായി കഴിഞ്ഞു.

ABOUT THE AUTHOR

...view details