കണ്ണൂർ: സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാവുകയാണ് ഭാസ്‌കരന്‍ കുഞ്ഞിമംഗലത്തിന്‍റെ മാപ്പിളപ്പാട്ടുകള്‍.സ്വര്‍ണ്ണപ്പണിക്കാരനും ക്ഷേത്രാഭരണ ശിൽപിയുമായ ഭാസ്‌കരന്‍ കുഞ്ഞിമംഗലം ഒരു തബല കലാകാരന്‍ കൂടിയാണ്. നിരവധി പ്രൊഫഷണല്‍ ഗാനമേളകളില്‍ തബല, മൃദംഗം, ഹാര്‍മോണിയം എന്നിവ ഭാസ്‌കരന്‍ കൈകാര്യം ചെയ്‌തിട്ടുണ്ട് . നിരവധി ഭക്തിഗാനങ്ങളും അദ്ദേഹത്തിന്‍റെ സംഗീതത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഈ കൊറോണ കാലഘട്ടത്തില്‍ ഇദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ നിരവധി ഓണ്‍ലൈന്‍ പരിപാടികൾ ചെയ്‌തിട്ടുണ്ടെങ്കിലും അവയില്‍ മാപ്പിളപ്പാട്ടുകളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
പാരമ്പര്യ ശില്‍പി കുടുംബമാണ് ഭാസ്‌ക്കരന്‍ കുഞ്ഞിമംഗലത്തിന്‍റേത്. ഗായകനായ ജേഷ്ഠന്‍ രമേശന്‍, മുഖര്‍ശംഖ് കലാകാരനായ അനുജന്‍ സുരേശന്‍, ഭാസ്‌കരന്‍ കുഞ്ഞിമംഗലത്തിന്‍റെ ഭാര്യ സുപ്രിയ, പ്ലസ് ടു വിദ്യാര്‍ഥിയായ മകന്‍ അനിരുദ്ധ്, തൃപ്പൂണിത്തുറ ഫൈന്‍ ആര്‍ട്‌സ് കോളജില്‍ നാലാം വര്‍ഷ ബിഎഫ്എ വിദ്യാർഥിയായ ജേഷ്ഠന്‍റെ മകന്‍ രാഹുല്‍ എന്നിവരടങ്ങുന്ന ഈ കലാകുടുംബം സംഗീതത്തിലും വാദ്യകലയിലും ശില്‍പ്പകലയിലും ചിത്രകലയിലും അത്ഭുതങ്ങള്‍ തീര്‍ക്കുകയാണ്.