ഇരിട്ടിയില്‍ ചാരായം പിടികൂടി - arrack seized at kannur news
കീഴ്പ്പള്ളി വിയ്റ്റനാം സ്വദേശി ഖാലിദ് സി.എച്ചാണ് എട്ട് ലിറ്റർ ചാരായവുമായി എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്.
കണ്ണൂർ: ഇരിട്ടിയില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ എട്ട് ലിറ്റർ ചാരായം പിടികൂടി. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്ല്യത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്. കീഴ്പ്പള്ളി വിയ്റ്റനാം സ്വദേശി ഖാലിദ് സി.എച്ചാണ് എട്ട് ലിറ്റർ ചാരായവുമായി എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്. ഇയാളെ റിമാൻഡ് ചെയ്തു. ചാരായം വാറ്റി കടത്തുന്നതിനിടയിലാണ് ഖാലിദ് പിടിയിലായത്. ഇയാളുടെ സഹായികളെക്കുറിച്ചും അന്വേഷണം നടന്ന് വരികയാണ്. പ്രിവന്‍റീവ് ഓഫീസർ ജോണി ജോസഫ്, അബ്ദുൽ നിസാർ, സിവിൽ എക്‌സൈസ് ഓഫിസർ ബാബുമോൻ ഫ്രാൻസിസ്, അനിൽ കുമാർ വി.കെ , രമീഷ് കെ, ഉത്തമൻ എന്നിവരടങ്ങുന്ന സംഘമാണ് ചാരായം പിടികൂടിയത്.