കേരളം

kerala

ETV Bharat / state

തളിപ്പറമ്പില്‍ വ്യാജവാറ്റ് വ്യാപകം; 128.5 ലിറ്റര്‍ ചാരായം പിടികൂടി - arrack seized news

മൂന്ന് ആഴ്‌ചക്കിടെ വ്യാജവാറ്റുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്‌തത് 45 കേസുകളിലായി 33 ഓളം പ്രതികളെ അറസ്റ്റ് ചെയ്‌തു

ചാരായം പിടികൂടി വാര്‍ത്ത  ചാരായ വാറ്റ് വ്യാപകം വാര്‍ത്ത  arrack seized news  arrack making widespred news
എക്‌സൈസ്

By

Published : May 26, 2021, 1:42 AM IST

Updated : May 26, 2021, 5:56 AM IST

കണ്ണൂര്‍:ലോക്ക് ഡൌൺ കാലത്ത് തളിപ്പറമ്പ് എക്‌സൈസ് സർക്കിൾ പരിധിയില്‍ വ്യാജ വാറ്റും ലഹരി ഉപയോഗവും വ്യാപകം. മൂന്ന് ആഴ്‌ചക്കിടയില്‍ രജിസ്റ്റര്‍ ചെയ്‌തത് 45 കേസുകളിലായി 33 ഓളം പ്രതികളെ അറസ്റ്റ് ചെയ്‌തു. ഇതുവരെ 128.5 ലിറ്റര്‍ ചാരായം പിടികൂടി.

5668 ലിറ്ററിലധികം വാഷ് പിടികൂടി നശിപ്പിച്ചു. 33 ഓളം പ്രതികളെ അറസ്റ്റ് ചെയ്തു. 102.800 ലിറ്റർ കർണ്ണാടക മദ്യം, 12 ലിറ്റർ ഗോവ മദ്യം, 100 ഗ്രാം കഞ്ചാവ് എന്നിവയും നിരവധി വാറ്റ് ഉപകരണങ്ങളും വാഹനങ്ങളും കണ്ടെടുത്തു. ആലക്കോട്, പയ്യന്നൂർ, ശ്രീകണ്ഠപുരം, തളിപ്പറമ്പ എന്നീ നാല് റേഞ്ച് ഓഫീസുകളാണ് സര്‍ക്കിള്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്നത്.

വ്യാജവാറ്റിനെതിരെ നടപടി ശക്തമാക്കി എക്‌സൈസ്.

കൂടുതല്‍ വായനക്ക്: കണ്ണൂരില്‍ ട്രെയിനിൽ നിന്നും 99 കുപ്പി വിദേശമദ്യം പിടികൂടി

സ്ട്രൈ കിങ്ങ് ഫോഴ്‌സ് സർക്കിൾ ഇൻസ്പെക്‌ടറുടെ ചുമതലയുള്ള എക്സൈസ് ഇൻസ്പെക്ടർ ദിലീപിൻ്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്‌പെക്‌ടർമാരായ രജിത്ത്, ടി.വി രാമചന്ദ്രൻ പ്രിവൻ്റീവ് ഓഫീസർമാരായ പി.വി. ബാലകൃഷ്ണൻ അഷറഫ് മലപ്പട്ടം എന്നിവര്‍ പരിശോധനകളുടെ ഭാഗമായി. തുടർന്നും വ്യാജ വാറ്റ് കേന്ദ്രങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്ന് അധികൃതര്‍ പറഞ്ഞു.

Last Updated : May 26, 2021, 5:56 AM IST

ABOUT THE AUTHOR

...view details