കേരളം

kerala

ETV Bharat / state

വാക്ക്‌തര്‍ക്കം: കണ്ണൂരില്‍ യുവാവിനെ കുത്തികൊന്നു - stabbed to death news

പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ രാജീവ് കുമാര്‍ (രാജു -38) ആണ് മരിച്ചത്. സംഭവത്തില്‍ സേലം സ്വദേശി ശങ്കര്‍ (54) നെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

കുത്തേറ്റ് മരിച്ചു വാര്‍ത്ത  കൊലപാതകം വാര്‍ത്ത  stabbed to death news  murder news
കുത്തേറ്റ് മരിച്ചു

By

Published : Nov 6, 2020, 12:45 AM IST

കണ്ണൂര്‍: വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തി കൊലപ്പെടുത്തി. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ രാജീവ് കുമാര്‍ (രാജു -38) ആണ് മരിച്ചത്. പിലാത്തറ യു പി സ്‌കൂളിന് സമീപം ആക്രിക്കട നടത്തി വരുകയായിരുന്നു ഇയാള്‍. സംഭവത്തില്‍ ആക്രിക്കടക്ക് സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സേലം സ്വദേശി ശങ്കര്‍ (54) നെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. രാത്രി എട്ടുമണിയോടെയാണ് സംഭവം. മദ്യപിച്ച് എത്തിയ ഇരുവരും തമ്മിലുണ്ടായ വാക്ക്‌തര്‍ക്കത്തിന് ഒടുവില്‍ ശങ്കർ രാജീവിനെ കുത്തുകയായിരുന്നു. ശങ്കറിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇരുവരും ആക്രികച്ചവടക്കാരാണ്.

ABOUT THE AUTHOR

...view details