കേരളം

kerala

ETV Bharat / state

സ്വന്തം പ്രധാനമന്ത്രിയെ പ്രശംസിച്ചതിന് പുറത്താക്കപ്പെടുന്ന ആദ്യ വ്യക്തിയാകും താനെന്ന് എപി അബ്ദുള്ളക്കുട്ടി - ബിജെപി

ബിജെപിയിൽ അംഗത്വം ലഭിച്ചത് മുൻജന്മ സുകൃതമാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

എപി അബ്ദുള്ളക്കുട്ടി

By

Published : Jun 29, 2019, 4:46 PM IST

കണ്ണൂർ: സ്വന്തം പ്രധാനമന്ത്രിയെ പ്രശംസിച്ചതിന് പുറത്താക്കപ്പെടുന്ന ലോകത്തിലെ ആദ്യത്തെ വ്യക്തിയായിരിക്കും താനെന്ന് എപി അബ്ദുള്ളക്കുട്ടി. നരേന്ദ്ര മോദിയുടെ ഗുജറാത്തിൽ ഒരു നിക്ഷേപകനും ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടില്ലെന്നും ബിജെപിയിൽ അംഗത്വം ലഭിച്ചത് മുൻജന്മ സുകൃതമാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. പാർട്ടിയുടെ കണ്ണൂർ ജില്ലാ നേതൃശിൽപ്പശാലയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ മുസ്ലിമാണെന്ന് പറഞ്ഞതിന്‍റെ പേരിൽ തന്നെ വിമർശിക്കുന്നവർ ചരിത്ര ബോധമില്ലാതെയാണ് അതിനെ കാണുന്നത്. പ്രസ്ഥാവനയുടെ പേരിൽ ട്രോളന്മാർ തന്നെ കൊന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ മുസ്ലിം ന്യൂനപക്ഷം തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണെന്നും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടു.

ABOUT THE AUTHOR

...view details