കണ്ണൂർ: കേരളത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് കള്ളപ്പണമൊഴുക്കിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി. മൂന്ന് കോടി രൂപ വീതമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പിണറായി കളളപ്പണമായി ഒഴുകിയത്. ഈ പണത്തിന്‍റെ ഉറവിടം എവിടെയാണെന്ന് അന്വേഷിക്കണം. കിറ്റുകൊടുത്തും പെൻഷൻ കൊടുത്തുമല്ല പിണറായി വീണ്ടും അധികാരത്തിൽ വന്നത്.
കൊലപാതക രാഷ്ട്രീയം കൊണ്ട് സംഘപരിവാർ പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ കുഴൽപണ കേസിൽ ബി.ജെ.പി നേതാക്കളെ കുടുക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ ഭരണത്തിൽ പിണറായിയും കൂട്ടാളികളും നടത്തിയ സ്വർണക്കടത്ത് കേസിലെ കള്ളക്കളികൾ പുറത്തു കൊണ്ടുവന്നതിനാണ് കെ.സുരേന്ദ്രനെ വേട്ടയാടുന്നത്.