കണ്ണൂർ: ഇരിക്കൂർ ചൂളിയാട് നിർത്തിയിട്ട സ്വകാര്യ ബസിന് നേരെ സാമൂഹ്യവിരുദ്ധരുടെ അക്രമം. ശനിയാഴ്ച്ച രാത്രിയോടെയാണ് സംഭവം. ശ്രീകണ്ഠപുരം - ഇരിക്കൂർ -കണ്ണൂർ റൂട്ടിൽ ഓടുന്ന ശ്രീകൃഷ്ണ ബസിന് നേരെയാണ് അക്രമം നടന്നത്. ബസിന്‍റെ മുൻഭാഗത്തെ ഗ്ലാസ് തകർത്തു. വർഷങ്ങളായി ചൂളിയാട് പ്രദേശത്ത് നിർത്തിയിടുന്ന ബസാണ് അക്രമത്തിനിരയായത്. ഞായറാഴ്ച രാവിലെ ജീവനക്കാർ ബസ് എടുക്കുവാൻ വന്നപ്പോഴാണ് മുൻ വശത്തെ ഗ്ലാസ്സ് തകർത്ത നിലയിൽ കണ്ടത്.
നിർത്തിയിട്ട സ്വകാര്യ ബസിന് നേരെ സാമൂഹ്യവിരുദ്ധരുടെ അക്രമം - private bus
ശനിയാഴ്ച്ച രാത്രിയോടെയാണ് സംഭവം. ശ്രീകണ്ഠപുരം - ഇരിക്കൂർ -കണ്ണൂർ റൂട്ടിൽ ഓടുന്ന ശ്രീകൃഷ്ണ ബസിന് നേരെയാണ് അക്രമം നടന്നത്.
നിർത്തിയിട്ട സ്വകാര്യ ബസിന് നേരെ സാമൂഹ്യവിരുദ്ധരുടെ അക്രമം
പട്ടാനൂർ സ്വദേശി പി പി രവീന്ദ്രന്‍റെ ഉടമസ്ഥതയിലുള്ള ബസാണ് തകർത്തത്. അക്രമത്തിന് പിന്നിൽ സാമൂഹ്യ വിരുദ്ധരാണെന്ന് തൊഴിലാളികൾ പറഞ്ഞു. ഇരിക്കൂർ എസ്.ഐ കെ.പി ശ്രീഹരിയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.