കണ്ണൂർ: ആന്തൂർ വിഷയത്തിൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്കുള്ള മറുപടി വൈകിട്ട് പറയാമെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ. ഐആർപിസിയുമായി ബന്ധപ്പെട്ട് വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലാണ് ജയരാജൻ ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറിയത്.
ആന്തൂർ വിഷയത്തില്‍ പ്രതികരിക്കാതെ പി ജയരാജൻ; മറുപടി വൈകിട്ട് നല്‍കും - ആന്തൂർ പ്രവാസി ആത്മഹത്യ
തളിപ്പറമ്പ് ഏരിയ കമ്മിറ്റി യോഗത്തിൽ ആന്തൂർ നഗരസഭ അധ്യക്ഷ പി കെ ശ്യാമളക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് നേതാക്കള്‍ ഉന്നയിച്ചത്.
ആന്തൂർ വിഷയത്തില്‍ പ്രതികരിക്കാതെ പി ജയരാജൻ
വൈകിട്ട് തളിപ്പറമ്പിൽ നടക്കുന്ന വിശദീകരണ യോഗത്തിൽ നേതാക്കൾ സംസാരിക്കും. അതിനിടെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് കണ്ണൂരിൽ ആരംഭിച്ചു. ആന്തൂർ നഗരസഭ അധ്യക്ഷ പി കെ ശ്യാമളയുമായി ബന്ധപ്പെട്ട വിഷയം യോഗം ചർച്ച ചെയ്യും. ശ്യാമളയെ വിളിച്ച് വരുത്തി ജില്ലാ കമ്മിറ്റി വിശദീകരണം ആവശ്യപ്പെട്ടു. ഇന്നലെ നടന്ന തളിപ്പറമ്പ് ഏരിയ കമ്മിറ്റി യോഗത്തിൽ ശ്യാമളക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് നേതാക്കള്‍ ഉന്നയിച്ചത്.