കണ്ണൂര്‍: തന്‍റെ കുടുംബത്തിന് നേരെയുള്ള വ്യാജപ്രചരണം തുടർന്നാൽ താനും മക്കളും ആത്മഹത്യ ചെയ്യുമെന്ന് ആന്തൂരില്‍ ആത്മഹത്യ ചെയ്‌ത സാജന്‍റെ ഭാര്യ ബീന. കുടുംബപ്രശ്‌നങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. എന്നിട്ടും കുടുംബത്തെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു. കുട്ടികളുടെ പേരിലും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു. അപവാദ പ്രചരണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്നും ദേശാഭിമാനി പത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബീന പറഞ്ഞു. കേസ് വഴിതിരിച്ച് വിടാൻ ശ്രമം നടക്കുന്നുണ്ടെന്നും ബീന കൂട്ടിച്ചേര്‍ത്തു.
വ്യാജപ്രചരണം തുടർന്നാൽ താനും മക്കളും ആത്മഹത്യ ചെയ്യുമെന്ന് സാജന്‍റെ ഭാര്യ - fake news
അപവാദ പ്രചാരണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്നും ദേശാഭിമാനി പത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സാജന്‍റെ ഭാര്യ ബീന പറഞ്ഞു.
സാജന്‍റെ ഭാര്യ
പിതാവിന്‍റെ പേരിലുള്ള ഫോൺ ഉപയോഗിക്കുന്നത് താനാണെന്ന് സാജന്‍റെ മകന്‍ പറഞ്ഞു. ഡ്രൈവര്‍ മൻസൂറിനെ താനാണ് വിളിച്ചതെന്നും മൻസൂർ അടുത്ത സുഹൃത്താണെന്നും സാജന്‍റെ മകൻ പറഞ്ഞു. കുടുംബ പ്രശ്‌നമുണ്ടായിരുന്നതായി താൻ മൊഴി നൽകിയിട്ടില്ലെന്ന് മകളും വ്യക്തമാക്കി.