ആന്തൂർ കേസ്; സാജന്‍റെ ആത്മഹത്യക്ക് കാരണം മനോവിഷമമെന്ന് ഡിവൈഎസ്പി - കണ്ണൂർ
ഇതുവരെയുള്ള അന്വേഷണത്തിൽ അതാണ് കണ്ടെത്താൻ സാധിച്ചിട്ടുള്ളതെന്നും മറ്റു കാരണങ്ങൾ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഡിവൈഎസ്പി
സാജന്‍റെ ആത്മഹത്യക്ക് കാരണം മനോവിഷമമെന്ന് ഡിവൈഎസ്പി
കണ്ണൂർ: പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യക്ക് കാരണം കൺവൻഷൻ സെന്‍റർ അനുമതിയുമായി ബന്ധപ്പെട്ട മനോവിഷമമെന്ന് ഡിവൈഎസ്പി വി എ കൃഷ്ണദാസ്. പൊലീസിന്‍റെ ഇതുവരെയുള്ള അന്വേഷണത്തിൽ അതാണ് കണ്ടെത്താൻ സാധിച്ചിട്ടുള്ളതെന്നും മറ്റു കാരണങ്ങൾ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ഡി വൈ എസ് പി മാധ്യമങ്ങളോട് പറഞ്ഞു. മറിച്ചുള്ള പ്രചരണങ്ങൾ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളല്ലെന്നും മറ്റ് കാരണങ്ങളുണ്ടോ എന്നത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Last Updated : Jul 16, 2019, 2:59 PM IST