ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി - kannur news
തമിഴ്നാടുകാരനായ പൊൻരാജിനെയാണ് മൂന്നുപെരിയ ബസ് ഷെൽട്ടറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാടുകാരനായ പൊൻരാജിനെയാണ് മൂന്നു പെരിയ ബസ് ഷെൽട്ടറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 65 വയസ്സ് പ്രായം തോന്നിക്കുന്ന ഇയാൾ മധുര അളകനെല്ലൂർ സ്വദേശിയാണ്. ഇയാൾ നഗരത്തിൽ ചെരുപ്പ് കുത്തിയാണെന്നു സംശയിക്കുന്നു. ചക്കരക്കൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.