കേരളം

kerala

ETV Bharat / state

മൻസൂർ കൊലപാതകം; ഒരാൾ കൂടി കസ്റ്റഡിയിൽ

ഇയാൾ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായാണ് പൊലീസിന്‍റെ നിഗമനം. വിശദമായ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തും.

Another person taken into custody in murder of Mansoor  മൻസൂർ കൊലപാതകം  മൻസൂർ കൊലപാതകത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ  പുല്ലുക്കര സ്വദേശി ബിജേഷ്  Mansoor murder case
മൻസൂർ കൊലപാതകം; ഒരാൾ കൂടി കസ്റ്റഡിയിൽ

By

Published : Apr 13, 2021, 4:38 PM IST

കണ്ണൂർ: പാനൂരിൽ ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിൽ ഒരാളെക്കൂടി കസ്റ്റഡിയിലെടുത്തു. പുല്ലൂക്കര സ്വദേശി ബിജേഷിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ പുറത്തു വന്ന സിസിടിവി ദൃശ്യങ്ങളിൽ ബിജേഷ് ഉണ്ടായിരുന്നതായാണ് വിവരം.

Also read: മന്‍സൂര്‍ വധം; പ്രതികള്‍ ഒരുമിച്ച് കൂടിയ സിസിടിവി ദൃശ്യം പുറത്ത്

ക്രൈംബ്രാഞ്ച് സംഘമാണ് ബിജേഷിനെ കസ്റ്റഡിയിലെടുത്തത്. ഇയാൾ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായാണ് പൊലീസിന്‍റെ നിഗമനം. ബിജേഷിനെ ചോദ്യം ചെയ്തുവരികയാണ്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തും.

Also read: പാനൂർ മൻസൂർ വധം: മൂന്ന് പേർ അറസ്റ്റില്‍

ABOUT THE AUTHOR

...view details