കേരളം

kerala

ETV Bharat / state

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി അതിഥി തൊഴിലാളി - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി

കണ്ണൂരിലെ താമസിക്കുന്ന ഗൺപത് ജാംഗഡ് ആണ് മഹാമാരി കാലത്ത് മാതൃകയായത്.ദുരിതാശ്വാസ നിധിയിലേക്ക് 10,000 രൂപ സംഭാവന നൽകി

Alternate state worker donate money  kerala cmdrf  kannur  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി  സംഭാവന നൽകി ഇതര സംസ്ഥാന തൊഴിലാളി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ഇതര സംസ്ഥാന തൊഴിലാളി

By

Published : Apr 16, 2020, 8:10 PM IST

കണ്ണൂർ: മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 10,000 രൂപ സംഭാവന നൽകി അതിഥി തൊഴിലാളി. കണ്ണൂരില്‍ താമസിക്കുന്ന രാജസ്ഥാന്‍ സ്വദേശിയായ ഗൺപത് ജാംഗഡ് ആണ് മഹാമാരി കാലത്ത് മാതൃകയായത്. വ്യാഴാഴ്ച രാവിലെ കണ്ണൂർ താലൂക്ക് ഓഫീസിൽ എത്തിയാണ് ഗൺപത് തുക കൈമാറിയത്. തഹസിൽദാർ വി എം സജീവൻ തുക ഏറ്റുവാങ്ങി. കഴിഞ്ഞ 25 വർഷമായി കണ്ണൂരിലെ തെക്കി ബസാറിലാണ് ഗൺപത് കുടുംബസമേതം താമസിക്കുന്നത്. മാർബിൾ തൊഴിലാളിയായ തനിക്ക് കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകാൻ കഴിഞ്ഞതിൽ ഏറെ ചാരിതാർഥ്യമുണ്ടെന്ന് ഗൺപത് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി അതിഥി തൊഴിലാളി

ABOUT THE AUTHOR

...view details