കേരളം

kerala

ETV Bharat / state

അവർ മാവോയിസ്റ്റുകൾ തന്നെ: പി.ജയരാജൻ - thaha

യുഎപിഎ കാര്യത്തിലും വിദ്യാർഥികളുടെ രാഷ്ട്രീയ നിലപാടിന്‍റെ കാര്യത്തിലും അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് പി ജയരാജൻ ഫേസ്ബുക്കിലും പേജിൽ കുറിച്ചു.

കണ്ണൂർ  അലനും താഹയും  ജയരാജൻ  kannur  allen  thaha  p.jayrajan
അവർ മാവോയിസറ്റുകൾ തന്നെ; പി.ജയരാജൻ

By

Published : Jan 24, 2020, 11:44 AM IST

കണ്ണൂർ: അലനും താഹയും മാവോയിസ്റ്റുകളാണെന്ന പ്രസ്താവനയിൽ ഉറച്ച് പി.ജയരാജൻ. യുഎപിഎ കാര്യത്തിലും വിദ്യാർഥികളുടെ രാഷ്ട്രീയ നിലപാടിന്‍റെ കാര്യത്തിലും കെഎൽഎഫ് കോഴിക്കോട് വേദിയിലും ഫേസ്ബുക്കിലും എന്താണോ പറഞ്ഞതും എഴുതിയതും അതിൽ പൂർണമായും ഉറച്ചുനിൽക്കുന്നുവെന്ന് പി ജയരാജൻ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ഫേസ്ബുക്കിൽ രേഖപ്പെടുത്തിയതുപോലെ എൻഐഎ ഏറ്റെടുത്ത കേസെന്ന നിലയിൽ കൂടുതൽ പറയാൻ പ്രയാസമുണ്ട്. അതേ സമയം മാവോയിസ്റ്റുകളെയും ഇസ്ലാമിസ്റ്റുകളെയും തുറന്നുകാണിക്കാനുള്ള ശ്രമം തുടരേണ്ടതുണ്ടെന്നും പി. ജയരാജൻ വ്യക്തമാക്കി.

സിപിഎമ്മിന് ഇക്കാര്യത്തിൽ ഒറ്റ നിലപാടാണ്. എന്നാൽ യുഎപിഎ കേസ് ഞങ്ങളേറ്റെടുക്കും എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ഇതേ ചെന്നിത്തല ആഭ്യന്തര മന്ത്രി ആയപ്പോഴാണ് സെൻകുമാറിനെ ഉപയോഗപ്പെടുത്തിക്കൊണ്ട് കേരളത്തിൽ യുഎപിഎ നിയമം ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്‌തതെന്നും പി ജയരാജൻ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details