കേരളം

kerala

ETV Bharat / state

മാഹിയില്‍ മദ്യത്തിന് വില കൂടി - alcohol price increase

പുതിയ വിലനിലവാരം ജൂലൈ 24 ന് പ്രാബല്യത്തിൽ വന്നു

മാഹിയില്‍ മദ്യത്തിന് വില കൂടി

By

Published : Jul 28, 2019, 9:00 PM IST

മാഹി: പുതുച്ചേരി സർക്കാർ മദ്യത്തിന് എക്സൈസ് ഡ്യൂട്ടിയും അഡീഷണൽ എക്സൈസ് ഡ്യൂട്ടിയും വർധിപ്പിച്ചതോടെ മാഹിയിൽ മദ്യത്തിന് വില കൂടി. പുതിയ വിലനിലവാരം ജൂലൈ 24 ന് പ്രാബല്യത്തിൽ വന്നു. വിലകൂടിയ മദ്യത്തിന് ലിറ്ററിന് 80 രൂപ വരെയും വില കുറഞ്ഞ മദ്യത്തിന് 30 രൂപ വരെയും വർദ്ധിച്ചു.

ഇതോടെ അരലിറ്ററില്‍ താഴെയുള്ള മദ്യത്തിന് 10 രൂപയില്‍ അധികം വിലവർദ്ധനയുണ്ടാകും. ഒമ്പത് ചതുരശ്രകിലോമീറ്റർ ചുറ്റളവിലുള്ള മാഹി മേഖലയിൽ ബാറുകൾ ഉൾപ്പെടെ 65 മദ്യശാലകൾ പ്രവൃത്തിക്കുന്നുണ്ട്.

ABOUT THE AUTHOR

...view details