കേരളം

kerala

ETV Bharat / state

അക്ഷയ ഊർജ അവാർഡ് സ്വന്തമാക്കി രാജകുമാരി വെക്കേഷണൽ ഹയർസെക്കണ്ടറി സ്കൂള്‍

അക്ഷയ ഊർജ അവാർഡിന്‍റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു സ്കൂൾ പുരസ്‌ക്കാരത്തിന് അർഹമാകുന്നത്

അക്ഷയ ഊർജ്ജ അവാർഡ് സ്വന്തമാക്കി രാജകുമാരി വെക്കേഷണൽ ഹയർസെക്കണ്ടറി സ്കൂള്‍

By

Published : Jul 13, 2019, 9:42 AM IST

Updated : Jul 13, 2019, 3:24 PM IST

ഇടുക്കി: സാമ്പത്തിക വർഷത്തെ മികച്ച ഊർജ സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സഥാപനങ്ങൾക്കുള്ള അക്ഷയ ഊർജ അവാർഡിന് രാജകുമാരി വെക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ അർഹരായി. അക്ഷയ ഊർജ അവാർഡിന്‍റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു സ്കൂൾ സംസ്‌ഥാന പുരസ്‌ക്കാരത്തിന് അർഹമാകുന്നത്. കേരളത്തിലെ സാങ്കേതിക സർവ്വകലാശാലകളോടും എഞ്ചിനീറിങ് കോളജുകളോടും മത്സരിച്ചാണ് ഈ നേട്ടം കൈവരിച്ചത്. സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു. സ്കൂളിലെ ഇലക്‌ട്രോണിക്ക്‌സ് ആൻഡ് കമ്മ്യുണിക്കേഷൻ വിഭാഗത്തിന്‍റെ സഹായത്തോടെ നാഷണൽ സർവീസ് സ്‌കീം നടത്തി വന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് സ്കൂളിനെ അവാർഡിന് അർഹമാക്കിയത്.

അക്ഷയ ഊർജ അവാർഡ് സ്വന്തമാക്കി രാജകുമാരി വെക്കേഷണൽ ഹയർസെക്കണ്ടറി സ്കൂള്‍

2016 മുതൽ രാജാക്കാട്, രാജകുമാരി, പഞ്ചായത്തുകളിൽ നടത്തിയ ഊർജസംരക്ഷണ പ്രവർത്തനങ്ങളാണ് സ്കൂളിന് നേട്ടമായയ്. അയ്യായിരം കേന്ദ്രങ്ങളിൽ നടത്തിയ എനർജി ഓഡിറ്റ് പ്രോഗ്രാം, വാർഡുകൾ കേന്ദ്രികരിച്ച് നടത്തിയ ശില്പശാലകൾ, സെമിനാറുകൾ, പഞ്ചായത്ത് തലത്തിൽ നടത്തിയ റാലികൾ, സ്വന്തമായി തയാറാക്കി പ്രസിദ്ധികരിച്ച ലഘുലേഖകൾ, കൈപുസ്തകങ്ങൾ, ബോധവൽക്കരണ പ്രവർത്തനങ്ങൾ, സ്വന്തമായി നിർമിച്ച് സൗജന്യമായും സബ്സിഡി നിരക്കിലും നല്‍കുന്ന എൽഇഡി ബൾബുകൾ തുടങ്ങിയവ വിതരണം ചെയ്‌തതടക്കമുള്ള പ്രവർത്തനങ്ങളുടെ അംഗീകാരമായിട്ടാണ് അക്ഷയ ഊർജ പുരസ്‌ക്കാരം രാജകുമാരി വെക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിനെ തേടിയെത്തിയത്.

എൻഎസ്എസിന്‍റെ സംസ്ഥാനത്തെ ഏറ്റവും മികച്ച യുണിറ്റ്, കേരളത്തിലെ ഏറ്റവും സാമൂഹ്യപ്രതിബദ്ധതയുള്ള സ്കൂൾ തുടങ്ങി നിരവധി സംസ്ഥാന അവാർഡുകളാണ് കുറഞ്ഞ കാലം കൊണ്ട് ഈ സ്കൂൾ കരസ്‌ഥമാക്കിയത്.

Last Updated : Jul 13, 2019, 3:24 PM IST

ABOUT THE AUTHOR

...view details