കേരളം

kerala

ETV Bharat / state

36 കാരി ലോഡ്‌ജില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയേറുന്നു - 36 കാരി ലോഡ്‌ജില്‍ ആത്മഹത്യ ചെയ്ത സംഭവം; ദുരൂഹതയേറുന്നു

മരണം ആത്മഹത്യ എന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും അഖിലയുടെ പക്കലുണ്ടായിരുന്ന സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി ബന്ധു പരാതി നല്‍കുകയായിരുന്നു.

kl_knr_17_04_akhila_deth_7203295  36 കാരി ലോഡ്‌ജില്‍ ആത്മഹത്യ ചെയ്ത സംഭവം; ദുരൂഹതയേറുന്നു  latest kannur
36 കാരി ലോഡ്‌ജില്‍ ആത്മഹത്യ ചെയ്ത സംഭവം; ദുരൂഹതയേറുന്നു

By

Published : Aug 17, 2020, 4:05 PM IST

കണ്ണൂര്‍: 36 കാരിയായ അഖില പാറയിൽ ലോഡ്‌ജില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയേറുന്നു. കണ്ണൂര്‍ പുതിയ തെരുവിലെ വീടിന് സമീപത്തുളള ലോഡ്‌ജില്‍ കഴിഞ്ഞ ദിവസമാണ് അഖിലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ എന്ന്‌ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. അഖിലയുടെ പക്കലുണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും എവിടെ എന്ന ചോദ്യത്തിനും ഉത്തരം കിട്ടിയിട്ടില്ല. 30 ലക്ഷത്തിലധികം രൂപയും 40 പവനോളം വരുന്ന സ്വര്‍ണാഭരണവും സ്വന്തം കാറും അഖിലയ്ക്ക് ഉണ്ടായിരുന്നു. കുടുംബ ഓഹരി വിറ്റതിന്‍റെ വകയിലുളളതും വിവാഹ മോചനത്തിന് ശേഷം ലഭിച്ച പണവും സ്വര്‍ണവും അടക്കം അഖിലയുടെ പക്കലുണ്ടായിരുന്നു എന്നാണ് ഒരു ബന്ധു പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

നഴ്‌സ്‌ ആയിരുന്ന അഖില രണ്ട് തവണ വിവാഹം കഴിക്കുകയും രണ്ട് ബന്ധങ്ങളില്‍ നിന്നും വിവാഹ മോചനം നേടുകയും ചെയ്തിരുന്നു. രണ്ടാമത് വിവാഹം ചെയ്തത് പരിയാരത്തെ ഒരു ആംബുലന്‍സ് ഡ്രൈവറെ ആയിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനകം ഇവര്‍ അകന്നു. 2016 ഡിസംബറില്‍ വിവാഹ മോചനം നേടിയതിന് ശേഷം അഖില വാടക വീടെടുത്ത് തനിച്ചായിരുന്നു താമസിച്ചിരുന്നത്. കാസര്‍കോടും തൃക്കരിപ്പൂരിലും കോഴിക്കോടും ആലപ്പുഴയിലും അടക്കം അഖില പോയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളിളെല്ലാം ഇവർ എങ്ങിനെ എത്തി എന്നതിനെ കുറിച്ച് അന്വേഷിക്കണമെന്ന് ഒരു ബന്ധു പൊലീസിനോട് ആവശ്യപ്പെട്ടു.

അടുത്തിടെയാണ് അഖില കണ്ണൂരിലേക്ക് തിരികെ എത്തിയത്. എന്നാല്‍ കാറോ സ്വര്‍ണമോ പണമോ അഖിലയുടെ പക്കലുണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കൾ പൊലീസിൽ നൽകിയ വിവരം. ചില ബന്ധുവീടുകളിലെല്ലാം പോയതിന് ശേഷമാണ് വീടിന് സമീപത്തുളള ലോഡ്‌ജില്‍ വ്യാജ പേരും വിലാസവും നല്‍കി അഖില മുറിയെടുത്തത്.

ABOUT THE AUTHOR

...view details