കണ്ണൂർ: മാണി സി.കാപ്പനെതിരെ ആരോപണവുമായി മന്ത്രി എ.കെ ശശീന്ദ്രൻ. എൻ.സി.പിയുടെ സീറ്റ് ആർക്കെല്ലാം നൽകണം എന്ന് തീരുമാനിക്കുന്നത് താനല്ലെന്നും എൻ.സി.പിയെ യു.ഡി.എഫിനൊപ്പം എത്തിക്കാനുള്ള നീക്കം പരാജയപ്പെട്ടതിനു ശേഷമാണ് കാപ്പൻ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ശശീന്ദ്രൻ പറഞ്ഞു.
മാണി സി.കാപ്പനെതിരെ ആരോപണവുമായി എ.കെ ശശീന്ദ്രൻ - pala seat
നാല് സീറ്റുകൾ മതിയെന്നും എൻസിപി അതിൽ തൃപ്തരാണെന്നും ശശീന്ദ്രൻ വ്യക്തമാക്കി.
മാണി സി.കാപ്പനെതിരെ ആരോപണവുമായി എ.കെ ശശീന്ദ്രൻ
ദേശീയ നേതൃത്വവും കൈവിട്ട ശേഷം കാപ്പന് ഒരു പ്രതിയെ വേണം. അതിനാണ് തന്നെ വലിച്ചിഴക്കുന്നതെന്നും പാലായിൽ മത്സരിക്കുമെന്ന് കാപ്പനോ പീതാബരനോ ആദ്യമേ പറയാൻ പാടില്ലായിരുന്നുവെന്നും ശശീന്ദ്രൻ ആരോപിച്ചു. പാലാ സീറ്റ് ആവശ്യപ്പെടണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും നാല് സീറ്റുകൾ മതിയെന്നും എൻസിപി അതിൽ തൃപ്തരാണെന്നും ശശീന്ദ്രൻ വ്യക്തമാക്കി.