കണ്ണൂര്‍:തളിപ്പറമ്പ് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയായിരുന്ന എ.കെ ഭാസ്കരൻ സി.പി.എമ്മിൽ ചേർന്നത് സഹകരണ വകുപ്പ് അന്വേഷണം ഭയന്നാണെന്ന് കോൺഗ്രസ് ബ്ലോക്ക് നേതൃത്വം. കുറുമാത്തൂർ അഗ്രികൾച്ചർ സൊസൈറ്റിയിൽ ക്രമക്കേടും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വിമത പ്രവർത്തനവും നടത്തിയതിന്‍റെ പേരിൽ പാർട്ടി നടപടി ഉറപ്പായതോടെ ഭാസ്കരൻ മറുകണ്ടം ചാടുകയായിരുന്നു.
കഴിഞ്ഞ രണ്ട് വർഷമായി എ.കെ ഭാസ്കരൻ ബ്ലോക്ക് ഭാരവാഹി എന്ന നിലയിൽ പോലും കോൺഗ്രസുമായി സഹകരിക്കാറില്ല. കുറുമാത്തൂർ അഗ്രികൾച്ചറൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ക്രമക്കേടുകളെക്കുറിച്ച് പാർട്ടി അന്വേഷണ കമ്മിഷനെ വെച്ച് അന്വേഷണം നടത്തിയതാണ് ഇതിന്‍റെ കാരണമെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.