കണ്ണൂർ: എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആർക്ക് വോട്ട് ചെയ്യണമെന്ന് കെപിസിസി നിർദേശം നൽകില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എം.പി. ശശി തരൂരിൻ്റെ സ്ഥാനാർഥിത്വത്തിലാണ് കെ.സുധാകരൻ്റ പ്രതികരണം. യുക്തിക്കും മനഃസാക്ഷിക്കുമനുസരിച്ച് വോട്ട് ചെയ്യാമെന്ന് സുധാകരൻ പറഞ്ഞു.
'ഖാര്‍ഗെയും തരൂരും യോഗ്യര്‍', ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് കെപിസിസി പറയില്ല: കെ സുധാകരൻ - ശശി തരൂർ കോൺഗ്രസ് അധ്യക്ഷ സ്ഥാനാർഥി
യുക്തിക്കും മനഃസാക്ഷിക്കുമനുസരിച്ച് വോട്ട് ചെയ്യാമെന്നും ശശി തരൂരും മല്ലികാർജുൻ ഖാർഗെയും യോഗ്യരാണെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് ചെയ്യണമെന്ന് കെപിസിസി നിർദേശിക്കില്ല: കെ സുധാകരൻ
കെ സുധാകരൻ മാധ്യമങ്ങളോട്
തരൂർ സമുന്നതനായ നേതാവാണ്. എന്നാൽ മല്ലികാർജുൻ ഖാർഗെയെ ആർക്കും മാറ്റി നിർത്താനാവില്ല. രണ്ട് പേരും യോഗ്യരാണന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു. എൻ.രാമകൃഷ്‌ണൻ അനുസ്‌മരണത്തിൽ സംസാരിക്കുകയിരുന്നു അദ്ദേഹം.