കണ്ണൂർ: തോൽവിക്ക് പിന്നാലെ കോൺഗ്രസിലെ നേതൃമാറ്റം തള്ളാതെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണു ഗോപാൽ. എ.ഐ.സി.സി തോൽവി പരിശോധിക്കുന്നുണ്ട്. അതിന് ശേഷം ഉചിതമായ തീരുമാനമെടുക്കും. ഉള്ളു തുറന്നുള്ള ചർച്ച ഉണ്ടാകുമെന്നും പ്രശ്‌നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദഹം പറഞ്ഞു.
കോൺഗ്രസിലെ നേതൃമാറ്റം തള്ളാതെ എ.ഐ.സി.സി ജനറൽ സെക്രട്ടറി
കേരളത്തിൽ പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെന്നും പരസ്യ വിവാദം അവസാനിപ്പിക്കണമെന്നും കെ.സി വേണുഗോപാൽ.
കോൺഗ്രസിലെ നേതൃമാറ്റം തള്ളാതെ എ.ഐ.സി.സി ജനറൽ സെക്രട്ടറി
കേരളത്തിൽ പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല. അതിൽ ആശങ്കയുണ്ടാവാം. പരസ്യ വിവാദം അവസാനിപ്പിക്കണമെന്നും കെ.സി വേണുഗോപാൽ കണ്ണൂരിൽ പറഞ്ഞു. കോൺഗ്രസിൻ്റെ കാര്യങ്ങൾ ലീഗ് തീരുമാനിക്കും എന്ന പിണറായുടെ പ്രചരണം ദുഷ്ട്ടലാക്കോടെയെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.