കണ്ണൂർ:കാട് പിടിച്ച് കിടന്ന പള്ളിപ്പരിസരം കൃഷി ഭൂമിയാക്കി മാറ്റി വേറിട്ട മാതൃക തീർക്കുകയാണ് കണ്ണൂർ നെരുവമ്പ്രം സെന്‍റ് ഫ്രാൻസീസ് അസീസി ദേവാലയ വികാരി ഫാ. മാത്യു കുഴിമലയിലും സ്‌കൂൾ വിദ്യാർഥികളും. ചീരയും വെണ്ടയും മാത്രമല്ല നെല്ലും കൂർക്കയും ശീതകാലവിളകളായ കാബേജും കോളിഫ്ലവറും ഇവിടെയുണ്ട്. പള്ളിപ്പരിസരത്തും സ്‌കൂൾ മുറ്റത്തും ഉൾപ്പെടെ 40 സെന്‍റിലാണ് നിലവിൽ കൃഷി ചെയ്യുന്നത്.
"ഈ ഫാദറും പിള്ളേരും പൊളിയാണ്"; 40 സെന്‍റില്‍ പച്ചക്കറിക്കൃഷി, വില നേർച്ചപ്പെട്ടിയിലിടാം - വികാരിയും വിദ്യാർഥികളും
കണ്ണൂർ നെരുവമ്പ്രം സെന്‍റ് ഫ്രാൻസീസ് അസീസി ദേവാലയ വികാരി ഫാ. മാത്യു കുഴിമലയിലിന്‍റെ നേതൃത്വത്തിലാണ് കൃഷി. അതേ വിദ്യാലയത്തിലെ അധ്യാപകരും കുട്ടികളും ഫാദറിനൊപ്പം കൂടി. ആവശ്യക്കാർക്ക് വില പറയാതെ പച്ചക്കറി നൽകും.
ഈ ഫാദറും പിള്ളേരും കൃഷിയിലാണ്; 40 സെന്‍റിൽ കൃഷിയിറക്കി ദേവാലയ വികാരിയും വിദ്യാർഥികളും
മണ്ണ് ഒരുക്കുന്നതും വിത്തിടുന്നതും വളം ഇടുന്നതും വെള്ളം നനയ്ക്കുന്നതും എല്ലാം ഫാദറും വിദ്യാർഥികളും ചേർന്നാണ്. കൂടാതെ, വിദ്യാർഥികൾക്ക് ഒരോ ചട്ടി ചെടിയും പരിപാലിക്കാൻ നൽകുന്നു. ആവശ്യക്കാർക്ക് വില പറയാതെ പച്ചക്കറി നൽകും. വില നേർച്ചപ്പെട്ടിയിലിട്ടാൽ മതിയാകും. നേർച്ചപ്പെട്ടിയിലെ പണം കാരുണ്യ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത്.
Last Updated : Nov 28, 2022, 1:20 PM IST