കണ്ണൂർ:പൊലീസിനെതിരെ ആരോപണമുയർത്തി കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. സജീവ് ജോസഫ്. ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. രാജീവൻ കപ്പച്ചേരിയുടെ വീടിന് നേരെ ഉണ്ടായ അക്രമത്തിൽ പ്രതികളെ പിടികൂടാത്ത പൊലീസ് നടപടിക്കെതിരെ തളിപ്പറമ്പിൽ നടത്തിയ ഉപവാസം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊലീസിനെതിരെ ആരോപണവുമായി അഡ്വ.സജീവ് ജോസഫ് - kpcc general secretary
കാര്യക്ഷമമായി അന്വേഷണം നടത്താൻ പൊലീസ് തയ്യാറാകുന്നില്ലെന്നും സജീവ് ജോസഫ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ഡിസംബർ 19നാണ് രാജീവൻ കപ്പച്ചേരിയുടെ പട്ടുവം കൂത്താട്ടെ വീടിന് നേരെ അക്രമം നടന്നത്. രാജീവനും പിതാവ് അന്തരിച്ച കോൺഗ്രസ് നേതാവ് കപ്പച്ചേരി നാരായണനും നേരെ പതിന്നാലോളം രാഷ്‌ട്രീയ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഇനിയും ഇത്തരത്തിലുള്ള കൃത്യവിലോപം കാട്ടിയാൽ അതി ശക്തമായ നിയമനടപടികളിലേക്ക് പോകുമെന്നും സി.പി.എം നേതാക്കളുടെ അറിവോടെയാണ് അക്രമം നടന്നതെന്നും കാര്യക്ഷമമായി അന്വേഷണം നടത്താൻ പൊലീസ് തയ്യാറാകുന്നില്ലെന്നും സജീവ് ജോസഫ് പറഞ്ഞു.
നൗഷാദ് ബ്ലാത്തൂരാണ് അധ്യക്ഷത വഹിച്ചത്. ടി. ജനാർദ്ദനൻ, കെ.സി. ഗണേശൻ, സി.നാരായണൻ, ടി.സി. സിബി തുടങ്ങിയവർ സംസാരിച്ചു.